News

കെവൈസി പൊരുത്തക്കേട്: 40 ലക്ഷത്തോളം ഇപിഎഫ് വരിക്കാരുടെ പലിശ വരവുവെച്ചില്ല

40 ലക്ഷത്തോളം ഇപിഎഫ് വരിക്കാരുടെ അക്കൗണ്ടില്‍ ഇതുവരെ 2019-20 സാമ്പത്തികവര്‍ഷത്തെ പലിശ വരവുവെച്ചിട്ടില്ല. ജീവനക്കാരുടെ കെവൈസിയിലെ പൊരുത്തക്കേടാണ് ഇതിനുകാരണമായി ഇപിഎഫ്ഒ അധികൃതര്‍ പറയുന്നത്. ഫീല്‍ഡ് ഓഫീസുകള്‍വഴി സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഇതുസംബന്ധിച്ച് ക്രമീകരണങ്ങള്‍ നടത്തിവരികയാണെന്ന് ഇപിഎഫ്ഒ അധികൃതര്‍ വ്യക്തമാക്കി.

കോവിഡ് വ്യാപനംമൂലം ഓഹരി വിപണി കനത്ത തിരിച്ചടിനേരിട്ടതിനാല്‍ വരിക്കാര്‍ക്ക് പലിശ നല്‍കുന്നത് ഡിസംബറിലേയ്ക്ക് നീട്ടിയിരുന്നു. പിന്നീട് വിപണിമികച്ചനേട്ടത്തിലായതിനെതുടര്‍ന്ന് ഓഹരി നിക്ഷേപത്തിലെ ഒരുഭാഗം പിന്‍വലിച്ച് നേരത്തെ നിശ്ചയിച്ച 8.5ശതമാനംപലിശതന്നെ നല്‍കാനും ഇപിഎഫ്ഒ തീരുമാനിച്ചിരുന്നു.

ഇതുപ്രകാരം 2019-20 സാമ്പത്തിക വര്‍ഷത്തെ പലിശ ഏറെവൈകി ഡിസംബര്‍ അവസാന ആഴ്ചയോടെയാണ് വരിക്കാരുടെ അക്കൗണ്ടില്‍ വരവുവെയ്ക്കാന്‍ തുടങ്ങിയത്. മൊത്തംവരിക്കാരില്‍ എട്ടുമുതല്‍ പത്തുശതമാനംവരെ അംഗങ്ങള്‍ക്കാണ് ഇതുവരെ പലിശ വരവുവെയ്ക്കാത്തത്. നിവില്‍ ഇപിഎഫ്ഒയില്‍ സജീവവരിക്കാരായി അഞ്ചുകോടിയോളം പേരാണുള്ളത്.

Author

Related Articles