News

എല്‍ഐസി ഐപിഒ തീയതി പ്രഖ്യാപിച്ചു; മേയ് 4 മുതല്‍ 9 വരെ

ന്യൂഡല്‍ഹി: ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്റെ (എല്‍ഐസി) പ്രഥമ ഓഹരി വില്‍പന (ഐപിഒ) മേയ് നാലു മുതല്‍ ഒമ്പതു വരെ നടക്കും. 21,000 കോടി സമാഹരിക്കാന്‍ ലക്ഷ്യമിട്ട് മൂന്നര ശതമാനം ഓഹരികളാണ് വിറ്റഴിക്കുന്നത്. ഐപിഒ കഴിയുന്നതോടെ എല്‍ഐസി ആറുലക്ഷം കോടി മൂല്യമുള്ള സ്ഥാപനമായി മാറും. നേരത്തെ അഞ്ച് ശതമാനം (31.6 കോടി) ഓഹരി വിറ്റഴിക്കാനായിരുന്നു തീരുമാനം.

എന്നാല്‍, റഷ്യ-യുക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് വിപണിയിലുണ്ടായ മാന്ദ്യം കണക്കിലെടുത്താണ് ഐപിഒ വിഹിതം മൂന്നര ശതമാനമാക്കി കുറച്ചത്. പൊതുമേഖല ഓഹരി വില്‍പനയിലൂടെ നടപ്പു സാമ്പത്തിക വര്‍ഷം 65,000 കോടി സമാഹരിക്കാന്‍ ബജറ്റില്‍ ലക്ഷ്യമിടുന്നുണ്ട്. അതില്‍ വലിയ ഭാഗം എല്‍ഐസി ഐപിഒയില്‍ നിന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം 13,531 കോടിയാണ് വിവിധ ഓഹരി വില്‍പനയിലൂടെ കേന്ദ്രം സമാഹരിച്ചത്.

Author

Related Articles