News

മികച്ച നേട്ടം കൊയ്ത് എല്‍ഐസി; നവംബറില്‍ കമ്പനിയുടെ ആകെ ലാഭം 14,000 കോടി രൂപ

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയായ  എല്‍ഐസിക്ക് മിക്ച്ച നേട്ടം കൊയ്യാന്‍ സാധിച്ചതായി റിപ്പോര്‍ട്ട്. ഓാഹരി വിപണിയില്‍  നിന്ന് എല്‍ഐസി 14,000 കോടി രൂപയുടെ ലാഭം നേടിയെന്നാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ ഒന്നുമുതല്‍ നവംബര്‍ 15 വരെയുള്ള കാലയളവില്‍ മുംബൈ ഒഹരി സൂചികയായ സെന്‍സെക്‌സ് 3.82 ശതമാനം ഉയര്‍ന്ന് 1,985 പോയിന്റ് നേട്ടമുണ്ടാക്കിയതാണ് എല്‍ഐസിക്ക് ഓഹരി വിപണിയിലൂടെ വന്‍ ലാഭം നേടാന്‍ സാധിച്ചത്. 

ഇതോടെ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിയുടെ വിപണി മൂലധന നടപ്പുവര്‍ഷത്തില്‍  28.7 ലക്ഷം കോടിയായി.  കമ്പനിയുടെ ആസ്തികളിലക്കം നടപ്പുവര്‍ഷം വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എല്‍ഐസിയുടെ ആകെ വരുന്ന ആസ്തി ഏകദേശം  31 കോടി രൂപയോളം ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ഏകദേശം 9.4 ശതമാനം വര്‍ധനവാണ് എല്‍ഐസിയുടെ ആസ്തിയില്‍ ആകെ രേഖപ്പെടുത്തിയത്.  

ഓഹരി വിപണിയില്‍ നിന്ന് വന്‍തോതില്‍ നേട്ടം കൊയ്യാന്‍ സാധിച്ചത് എല്‍ഐസിക്ക് അഭിമാന നേട്ടമാണെന്നാണ് കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നത്. അതേസമയം എല്‍ഐസിക്ക് 1956 ല്‍ പ്രംരംഭ മൂലധനമായി ആകെ ഉണ്ടായിരുന്നത്  ഏകദേശം അഞ്ച് കോടി രൂപയോളം ആയിരുന്നു.  എന്നാല്‍ എല്‍ഐസി നേടിയ വിപണി മൂലധം ഓഹരി വിപണിയിലെ 20 ശതമാനത്തോളം വിപണി മൂലധനമാണ്. ഇന്ത്യന്‍ ഓഹരി വിപണി മൂലധനം നടപ്പുവര്‍ഷത്തില്‍ ആകെ രേഖപ്പെടുത്തിയത് 154 കോടി രൂപയോളമാണെന്നാണ് കണ്ക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.  

Author

Related Articles