ക്യാഷ് ലെസ് പേയ്മെന്റ് വ്യാപകമാക്കാന്‍ എല്‍ഐസി; ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്കുള്ള ഫീസ് ഒഴിവാക്കി
എല്‍ഐസി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന കണ്‍വീനിയന്‍സ് ഫീസ് ഒഴിവാക്കി. ഡിസംബര്‍ 1 മുതല്‍ തന്നെ പുതിയ തീരുമാനം പ്രാബല്യത്തിലാണെന്ന് അധികൃതര്‍ അറിയിച്ചു. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. പ്രീമിയം പുതുക്കല്‍,പുതിയ പ്രീമിയം,ലോണ്‍,പലിശ,പോളിസിയിന്മേലുള്ള വായ്പ എന്നിവയുടെ തിരിച്ചടവുകള്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണെങ്കില് ഇനി മുതല്‍ അധിക ചാര്‍ജുകളോ കണ്‍വീനിയന്‍സ് ഫീസോ ഈടാക്കില്ല.
ഈ സൗകര്യം ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള സൗജന്യ ഇടപാടുകള്‍ക്ക് എല്ലാ കളക്ടിങ് സംവിധാനങ്ങളിലും(കാര്‍ഡ് ലെസ് പേയ്മെന്റ്) ബാധകമാക്കും. സെയില്‍ മെഷീന് പോയിന്റിലും കാര്‍ഡ് ഡിപ് /സൈ്വപ്പ് നടപ്പാക്കുമെന്നും എല്‍ഐസി അറിയിച്ചു. രാജ്യത്തെ എഴുപത് ശതമാനം ഇന്‍ഷൂറന്‍സ് മാര്‍ക്കറ്റും എല്‍ഐസിയുടേതാണ്. ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കായി എല്‍ഐസിയുടെ മൈഎല്‍ഐസി ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്ന് എല്‍ഐസി അറിയിച്ചു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍