ഇന്ത്യയുമായി മൂന്ന് ബില്യണ്‍ വരുന്ന പ്രതിരോധ കരാറില്‍ ഒപ്പുവെക്കും; ട്രംപിന്റെ വന്‍ പ്രഖ്യാപനം ഇന്ത്യക്ക് കരുത്താകും; നരേന്ദ്രമോദി അടുത്ത സുഹൃത്തെന്നും ട്രംപ്
അഹമ്മദാബാദ്: ഇന്ത്യയും അമേരിക്കയും തമ്മില്‍ മൂന്ന് ബില്യണ്‍ ഡോളര്‍ വരുന്ന പ്രതിരോധ കരാറില്‍ ഒപ്പുവെക്കുമെന്ന് പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ്. ആദ്യ ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ ട്രംപ് അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തില്‍ നടന്ന നമസ്തെ ട്രംപ് പരിപാടിയിലാണ് പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ് വന്‍ പ്രഖ്യാപനം നടത്തിയത്. ചൊവ്വാഴ്ച തന്നെ പ്രതിരോധ കരാര്‍ ഒപ്പിടും. ഇന്ത്യയുമായുള്ള ബന്ധം വളര്‍ത്താനാണ് താന്‍ ഇന്ത്യയിലേക്ക് വന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കും. ഇന്ത്യ തങ്ങളുടെ സുപ്രധാന പ്രതിരോധ പങ്കാളിയാകാന്‍ ആഗ്രഹിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. പുതിയ കരാര്‍ ഇന്ത്യക്ക് കരുത്തേകുമെന്നാണ് വിദഗ്ധരില്‍ ചിലര്‍ അഭിപ്രായപ്പെടുന്നത്.
നരേന്ദ്ര മോദി അടുത്ത സുഹൃത്തെന്ന് പുകഴ്ത്തിക്കൊണ്ടാണ് ട്രംപ് സംസാരിച്ചത്. മോദി ഇന്ത്യന്‍ ചാമ്പ്യനാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ ഹൃദയത്തില്‍ ഇന്ത്യ എപ്പോഴുമുണ്ടാകും ഇത്രും വലി സ്വീകറണം ഒരുക്കിയത് വലിയ അംഗീകാരമെന്നും അമേരിക്കന്‍ പ്രസിഡന്റ പറഞ്ഞു. അക്ഷരാര്‍ത്ഥത്തില്‍ ട്രംപ്- മോദി ഷോയായി നമസ്തേ ട്രംപ് വേദി മാറുകയായിരുന്നു.
മോദിയെ 'ചാമ്പ്യന്‍ ഒഫ് ഇന്ത്യ' എന്നും 'രാജ്യത്തിനായി രാപ്പകല്‍ അധ്വാനിക്കുന്ന നേതാവെ'ന്നും വിശേഷിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ്. അമേരിക്ക ഇന്ത്യയെ സ്നേഹിക്കുന്നുവെന്നും ബഹുമാനിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.തന്റെ അച്ഛന്റെ കൂടെ 'ചായ്വാല' ആയിട്ടാണ് മോദി തന്റെ ജീവിതം ആരംഭിച്ചതെന്നും അദ്ദേഹം ഈ നഗരത്തിലാണ് ഒരു ചായക്കടയില്‍ ജോലി ചെയ്തതെന്നും പറഞ്ഞുകൊണ്ട് മോദിയോട് എഴുന്നേറ്റുനില്ക്കാന് പറഞ്ഞ് ട്രംപ് ഹസ്തദാനം നല്കി. എല്ലാവര്ക്കും മോദിയെ ഇഷ്ടമാണ് അതേസമയം അദ്ദേഹം വളരെ കര്‍ക്കശക്കാരന്‍ ആണെന്നും ട്രംപ് പറഞ്ഞു. തങ്ങളുടെ പൗരന്മാരെ ഇസ്ലാമിക തീവ്രവാദത്തില്‍ നിന്നും രക്ഷിക്കാനായി ഇരു രാജ്യങ്ങളും ഐക്യപ്പെട്ടിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍