News

30000ത്തോളം വാഹനങ്ങള്‍ തിരിച്ചു വിളിച്ച് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര

ഇന്ത്യന്‍ വാഹനനിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര 30000ത്തോളം വാഹനങ്ങള്‍ തിരിച്ചു വിളിക്കുന്നതായി ചൊവ്വാഴ്ച അറിയിച്ചു. ഫ്ളൂയിഡ് പൈപ്പ് റീപ്ലെയ്സ്മെന്റുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ക്കാണ് ഇത്. ഇതനുസരിച്ച് 2020 ജനുവരി മുതല്‍ 2021 ഫെബ്രുവരി വരെ നിര്‍മിച്ച മഹീന്ദ്രയുടെ പിക്കപ്പ് ട്രക്കുകളിലെ ഫ്ളൂയിഡ് പൈപ്പുകള്‍ പരിശോധിക്കുകയും മാറ്റിസ്ഥാപിക്കുകയും ചെയ്യുമെന്നാണ് കമ്പനിയുടെ അറിയിപ്പ്.29872 വാഹനങ്ങളാണ് ഇപ്പോള്‍ ഇന്‍സ്പെക്ഷന്‍ റീപ്ലേസ്മെന്റ് നടത്താനുദ്ദേശിക്കുന്നത്. ഈ സമയത്ത് വാഹനങ്ങള്‍ വാങ്ങിയ, കമ്പനിയുമായി നേരിട്ട് ബന്ധപ്പെടുന്നവര്‍ക്ക് സേവനം ലഭിക്കും. പിക്കപ്പ് ട്രക്കുടമകള്‍ക്ക് ബില്ലും മറ്റുമായി ഷോറൂമുകളിലെത്തി രജിസ്റ്റര്‍ ചെയ്താല്‍ സേവനം സൗജന്യമായിരിക്കുമെന്നും കമ്പനി അറിയിപ്പില്‍ പറയുന്നു.

Author

Related Articles