News

സംരംഭകത്വ പ്രോത്സാഹനം; മേക്കര്‍ വില്ലേജും ഓള്‍ ഇന്ത്യാ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷനും കൈകോര്‍ക്കുന്നു

കൊച്ചി: സംരംഭകത്വം ,നൂതന കണ്ടുപിടിത്തം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രോണിക്‌സ് ഹാര്‍ഡ് വെയര്‍ ഇന്‍കുബേറ്ററായ മേക്കര്‍ വില്ലേജ് ഇന്ത്യയിലെ ടെക്‌നോളജി എജ്യുക്കേഷനിലെ വമ്പന്മാരായ ഓള്‍ ഇന്ത്യാ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യുക്കേഷനുമായി ചേര്‍ന്ന് പ്രത്യേക പദ്ധതിക്ക് തയ്യാറെടുക്കുന്നു. എഐസിടിഇ വൈസ് ചെയര്‍മാന്‍ പ്രൊഫ. എംപി പുനിയ മേക്കര്‍ വില്ലേജ് സന്ദര്‍ശിച്ച് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തി. എഐസിടിഇയുമായുള്ള കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം ധാരണാപത്രത്തില്‍ ഒപ്പിടാനാണ് മേക്കര്‍ വില്ലേജിന്റെ പദ്ധതി. പ്രധാനമായും മൂന്ന് ഭാഗങ്ങളാണ് ഉള്ളത്. എഐസിടിഇയുടെ സഹകരണത്തോടെ സംരംഭകത്വം,നവീന കണ്ടുപ്പിടിത്തങ്ങള്‍ എന്നി മേഖലകളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി തെരഞ്ഞെടുക്കപ്പെടുന്ന പ്രമുഖ വിദ്യാഭ്യാസ സ്ഥാപനവും മേക്കര്‍ വില്ലേജുമായി ചേര്‍ന്ന് സംയുക്തപദ്ധതി നടപ്പില്‍ വരുത്തുമെന്ന് പ്രൊഫ. എംപി പുനിയ പറഞ്ഞു.

ഇത്തരത്തിലുള്ള രാജ്യത്തെ ആദ്യ പദ്ധതിയായിരിക്കും ഇത്. എഐസിടിഇയും മേക്കര്‍ വില്ലേജുമായി ചേര്‍ന്ന് ദേശീയ തലത്തില്‍ ഹാക്കത്തണ്‍ സംഘടിപ്പിക്കും. ഇതിന് പുറമേ ഇന്നൊവേഷന്‍ അംബാസിഡര്‍ പരിപാടിയും നടത്തും. സാങ്കേതിക വിദ്യാഭ്യാസത്തിന്റെ ഉന്നതാധികാരസമ്മിതിയായ എഐസിടിഇയുമായുള്ള സഹകരണം മേക്കര്‍വില്ലേജിന് നല്ലൊരു ചാന്‍സാണ് നല്‍കിയിരിക്കുന്നതെന്ന് സിഇഓ പ്രസാദ് ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു.

 

Author

Related Articles