ആക്സസ് ഹെല്‍ത്ത്കെയര്‍ ഫോര്‍ മെഡിക്കല്‍ പ്രോഡക്ട്സിനെ ഏറ്റെടുത്ത് മാര്‍ക്സന്‍സ് ഫാര്‍മ
ദുബായ് ആസ്ഥാനമായുള്ള മാര്‍ക്കറ്റിംഗ് ആന്‍ഡ് പ്രൊമോഷന് കമ്പനിയായ ആക്സസ് ഹെല്‍ത്ത്കെയര്‍ ഫോര്‍ മെഡിക്കല്‍ പ്രോഡക്ട്സിനെ ഏറ്റെടുത്തതായി മാര്‍ക്സന്‍സ് ഫാര്‍മ അറിയിച്ചു. 27.1 കോടി രൂപയ്ക്കാണ് ഏറ്റെടുക്കല്‍. ഈ ഏറ്റെടുക്കലിലൂടെ തങ്ങളുടെ ബിസിനസ് വിപുലീകരണം ശക്തമാക്കാനാകുമെന്നാണ് മാര്‍ക്സന്‍സ് ഫാര്‍മ പ്രതീക്ഷിക്കുന്നത്. 2021 ഡിസംബറില്‍ അവസാനിച്ച വര്‍ഷത്തില്‍, ആക്സസ് ഹെല്‍ത്ത്കെയറിന് 25 കോടി രൂപ വരുമാനവും 9.4 കോടി രൂപ നികുതിക്ക് ശേഷമുള്ള ലാഭവുമുണ്ട്.
മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക മേഖലയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ മാര്‍ക്കറ്റിംഗ്, സെയില്‍സ് സൊല്യൂഷന് സേവനങ്ങളാണ് ആക്സസ് ഹെല്‍ത്ത്കെയര്‍ നല്‍കുന്നത്. യുഎഇ വിപണിയില്‍ കമ്പനി ദുബായ് ഹെല്‍ത്ത് അതോറിറ്റി വഴിയാണ് ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നത്. വിവിധ ഉല്പന്നങ്ങള്ക്കായി യുഎഇ റെഗുലേറ്ററി അതോറിറ്റികളുടെ വിപണി അംഗീകാരവും കമ്പനിക്കുണ്ട്.
'ഈ ഏറ്റെടുക്കല്‍ ഞങ്ങളുടെ സാന്നിധ്യവും വിപണിയും 2,000 കോടി രൂപ വരുമാനത്തില്‍ എത്തിക്കുന്നു, അടുത്ത രണ്ട് വര്‍ഷങ്ങളില്‍ ഞങ്ങളുടെ മാര്‍ജിന്‍ മെച്ചപ്പെടുത്തുകയും ഞങ്ങളുടെ ഓഹരി ഉടമകള്‍ക്ക് മികച്ച വരുമാനം നല്‍കുകയും ചെയ്യുന്നു,'' മാര്‍ക്സന്‍സ് ഫാര്‍മയുടെ പ്രൊമോട്ടറും മാനേജിംഗ് ഡയറക്ടറുമായ മാര്‍ക്ക് സല്‍ദാന പറഞ്ഞു. ഇന്ത്യ, യുകെ, യുഎസ് എന്നിവിടങ്ങളില്‍ നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക എന്നിവിടങ്ങളില്‍ വിപണനം ചെയ്യുന്നതിനായി ആക്സസ് ഹെല്‍ത്ത്കെയറിന്റെ ഏറ്റെടുക്കല്‍ മാര്ക്സന്സിന് സഹായകമാകും.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍