വാഹന വിപണിയിലെ മാന്ദ്യത്തിന് പുല്ല് വില കല്‍പ്പിച്ച് മാരുതി; മൂന്നാം പാദത്തില്‍ റെക്കോര്‍ഡ് നേട്ടം കൊയ്ത് കമ്പനി; കമ്പനിയുടെ അറ്റാദായം 1,564.80 കോടി രൂപയായി
ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാണ കമ്പനിയായ മാരുതിക്ക് മൂന്നാം പാദത്തില്‍ റെക്കോര്‍ഡ് നേട്ടം കൊയ്യാന്‍ സാധിച്ചതായി റിപ്പോര്‍ട്ട്. ഡിസംബര്‍ 31 ന് അവസാനിച്ച മൂന്നാം പാദത്തില്‍ കമ്പനിയുടെ അറ്റാദായത്തില്‍ അഞ്ച് ശതമാനത്തോളം അഞ്ച് ശതമാനത്തോളം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ഇതോടെ കമ്പനിയുടെ അറ്റാദായം 1,564.80 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ 1,489.30 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായത്തില്‍ രേഖപ്പെടുത്തിയിരുന്നത്.
അതേസമയം വിദഗ്ധര്‍ 1680 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായത്തില്‍ പ്രതീക്ഷച്ചിരുന്നത്. കമ്പനിയുടെ വില്‍പ്പനയിലടക്കം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. കമ്പനിയുടെ വില്‍പ്പന 3.8 ശതമാനത്തോളം വര്‍ധനവ് രേഖപ്പെടുത്തി 19,649.10 കോടി രൂപയായി എന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. വാഹന വില്‍പ്പനയില്‍ കഴിഞ്ഞ കുറേക്കാലമായി നിലനിന്നിരുന്ന വെല്ലുവിളികളെ പോലും അതിജീവിക്കാന്‍ കമ്പനിക്ക് സാധ്യമായിട്ടുണ്ട്.
ഉത്പ്പാദനം വര്‍ധിപ്പിച്ചും, വിപണി രംഗത്ത് കൂടുതല്‍ പരിഷ്കരണങ്ങള്‍ നടപ്പിലാക്കിയുമാണ് മാരുതി സുസൂക്കി വലിയ നേട്ടം മന്നാം പാദത്തില്‍ കൊയ്തത്. മൂന്നാം പാദത്തില്‍ കമ്പനി ആകെ 4,37,361 വാഹനങ്ങളാണ് വിറ്റഴിച്ചത്. ആഭ്യന്തര വിപണി രംഗത്താവട്ടെ 4,13,698 യൂണിറ്റ് വാഹനങ്ങളും കമ്പനി വിറ്റഴിച്ചിട്ടുണ്ട്. മാത്രമല്ല, കമ്പനി രണ്ട് ശതമാനത്തോളം വാഹനങ്ങള്‍ കയറ്റുമതിയും ചെയ്തിട്ടുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍