News

മാരുതി സൂസൂക്കിയിുടെ ലാഭത്തില്‍ ഇടിവ്; ലാഭം1489.3 കോടി രൂപ

ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ മാരുതി  സൂസൂക്കിയുടെ ലാഭത്തില്‍ വന്‍ ഇടിവ് വന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ വിപണിയിലെ ഏറ്റവും കുറഞ്ഞ ലാഭമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഡിസംബറില്‍ അവസാനിച്ച കാലയളവില്‍ മൂന്ന് മാസത്തിനിടെ 1489.3 കോടി രൂപയോളം ലാഭം നേടിയെന്നാണ് റിപ്പോര്‍ട്ട്. വിപണയിലെ ലാഭം 17.2 ശതമാനം കുറഞ്ഞെന്നാണ് റിപ്പോര്‍ട്ട്. ഇതേ കാലവയളവില്‍ മുന്‍പ് 1799 കോടി രൂപയോളം ലാഭം മാരുതി സുസൂക്കിക്ക് ഉണ്ടായിരുന്നു.

വിറ്റുവരവ് 5.41 ശതമാനം വര്‍ധിച്ച് 20,585.6 കോടി രൂയിലെത്തിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്. അതേ സമയം മാരുതിസൂസിക്കിയുടെ ഇടിവില്‍ പ്രതിസന്ധികള്‍ വരുന്നത് കാരണം വിനിമയ നിരക്കിലുള്ള മറ്റങ്ങളാണെന്നാണ് വിലയിരുത്തല്‍.

 

Author

Related Articles