ചരിത്ര നേട്ടവുമായി മാരുതി സുസുകി; വിറ്റാര ബ്രെസ 6 ലക്ഷം യൂണിറ്റ് വില്‍പ്പന പിന്നിട്ടു
ന്യൂഡല്‍ഹി: മാരുതി സുസുകിയുടെ ബെസ്റ്റ് സെല്ലിംഗ് യൂട്ടിലിറ്റി വാഹനമായ വിറ്റാര ബ്രെസ ആറ് ലക്ഷം യൂണിറ്റ് വില്‍പ്പനയെന്ന നാഴികക്കല്ല് പിന്നിട്ടു. അഞ്ച് വര്‍ഷത്തിനുള്ളിലാണ് ഈ നേട്ടം കൈവരിച്ചത്. 2016 ലാണ് ഇന്ത്യയിലെ സബ്കോംപാക്റ്റ് എസ്യുവി സെഗ്മെന്റില്‍ മാരുതി സുസുകി വിറ്റാര ബ്രെസ അവതരിച്ചത്. ഇന്ത്യക്കാര്‍ക്കിടയില്‍ വളരെ വേഗം ഹിറ്റായി മാറാന്‍ വാഹനത്തിന് കഴിഞ്ഞു. വിപണിയില്‍ അവതരിപ്പിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം യൂണിറ്റ് വിറ്റാര ബ്രെസ വിറ്റുപോയിരുന്നു. സബ്കോംപാക്റ്റ് എസ്യുവിയില് പിന്നീട് എഎംടി ഗിയര്‍ബോക്സ് നല്‍കിയിരുന്നു.
സ്മാര്‍ട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യ സഹിതം ബിഎസ് 6 പാലിക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് കരുത്തേകുന്നത്. ഈ മോട്ടോര്‍ 103 ബിഎച്ച്പി കരുത്തും 138 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് മാന്വല്‍, 4 സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ട്രാന്സ്മിഷന് ഓപ്ഷനുകള്‍. പരിഷ്കരിച്ച മാരുതി സുസുകി വിറ്റാര ബ്രെസ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍