മെഡ്പ്ലസ് ഹെല്‍ത്ത് സര്‍വീസസ് ഐപിഒ ഡിസംബര്‍ 13 മുതല്‍
മെഡ്പ്ലസ് ഹെല്‍ത്ത് സര്‍വീസസ് ലിമിറ്റഡിന്റെ പ്രാരംഭ ഓഹരി വില്‍പ്പന (ഐപിഒ) ഡിസംബര്‍ 13ന് ആരംഭിക്കും. ഡിസംബര്‍ 15 വരെയാണ് ഐപിഒ. 1398 കോടി രൂപ ഐപിഒയിലൂടെ സമാഹരിക്കാനാണ് മെഡ്പ്ലസ് ലക്ഷ്യമിടുന്നത്. 780-796 രൂപയാണ് പ്രൈസ് ബാന്‍ഡ്. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഫാര്‍മസി റീട്ടെയ്ലറാണ് മെഡ്പ്ലസ്.
600 കോടിയുടെ പുതിയ ഓഹരികളും ഓഫര്‍ ഓഫ് സെയിലിലൂടെ 798.30 കോടിയുടെ ഓഹരികളുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ 5 കോടി ഓഹരികള്‍ കമ്പനിയിലെ ജീവനക്കാര്‍ക്ക് വേണ്ടി റിസര്‍വ് ചെയ്തിട്ടുണ്ട്. ഈ ഓഹരികളിന്മേല് 78 രൂപ ഇളവും ലഭിക്കും. കുറഞ്ഞത് 18 ഓഹരികളുടെ സ്ലോട്ടിനായി ബിഡ് ചെയ്യാവുന്നതാണ്. ആങ്കര്‍ ഇന്വസ്റ്റേഴ്സിനായുള്ള ബിഡിംഗ് ഡിസംബര്‍ 10ന് ആരംഭിക്കും.
തമിഴ്നാട്, തെലുങ്കാന, ആന്ത്രാപ്രദേശ്, കര്‍ണാടക, ഒഡീഷ, മഹാരാഷ്ട്ര, വെസ്റ്റ് ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലായി 2165 സ്റ്റോറുകളാണ് മെഡിപ്ലസിന് ഉള്ളത്. 45 ശതമാനം സ്റ്റോറുകളും ടയര്‍ 2, ടയര്‍ 3 നഗരങ്ങളിലാണ്.ആക്സിസ് ക്യാപിറ്റല്‍, ക്രെഡിറ്റ് സൂയിസ് സെക്യൂരിറ്റീസ്, നൊമൂര ഫിനാന്‍സ് അഡൈ്വസറി ആന്‍ഡ് സെക്യൂരിറ്റീസ്, എഡല്‍വീസ് ഫിനാന്ഷ്യള് സര്‍വീസസ് എന്നിവരാണ് ഐപിഒയുടെ ലീഡ് മാനേജര്‍മാര്‍.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍