മോഡേണ്‍ ഫുഡ്സിനെ മെക്സിക്കന്‍ കമ്പനിയായ ഗ്രൂപ്പോ ബിംബോ ഏറ്റെടുത്തേക്കും
കൊച്ചി: മോഡേണ്‍ ബ്രെഡ് നിര്‍മാതാക്കളായ മോഡേണ്‍ ഫുഡ്സിനെ ലോകത്തെ ഏറ്റവും പ്രമുഖ ബ്രെഡ് കമ്പനികളിലൊന്നായ ഗ്രൂപ്പോ ബിംബോ ഏറ്റെടുത്തേക്കും. നിലവില്‍ മോഡേണ്‍ ബ്രെഡിന്റെ ഉടമകളായ എവര്‍ സ്റ്റോണുമായി ചര്‍ച്ച നടക്കുന്നു. മെക്സിക്കോയിലെ ഏറ്റവും വലിയ ബേക്കറി ഉത്പന്ന കമ്പനിയാണ് ബിംബോ. ഹാര്‍വെസ്റ്റ് ഗോള്‍ഡ് എന്ന ഇന്ത്യന്‍ ബ്രെഡ് കമ്പനിയെ മുന്‍പ് ബിംബോ ഏറ്റെടുത്തിട്ടുണ്ട്.
1965ല്‍ തുടങ്ങിയ പൊതുമേഖലാ സ്ഥാപനമായ മോഡേണ്‍ ബ്രെഡിനെ 2001ല്‍ ഹിന്ദുസ്ഥാന്‍ യൂണിലീവര്‍ വാങ്ങി. യൂണിലീവറിന് മോഡേണ്‍ ബ്രെഡ് നടത്തിക്കൊണ്ടു പോകാനാകാതെ വന്നതോടെ യുണിലീവര്‍ സിംഗപ്പൂര്‍ ആസ്ഥാനമായ എവര്‍സ്റ്റോണ്‍ ഗ്രൂപ്പിന്റെ നിമ്മന് ഫുഡ്സിന് 2016ല്‍ വിറ്റു. മോഡേണ്‍ ബ്രഡ് പേരു മാറി മോഡേണ്‍ ഫുഡ്സ് എന്നായി. കൊച്ചി ഇടപ്പള്ളി ഉള്‍പ്പടെ 6 ഫാക്ടറികളുണ്ട്. വര്‍ഷം 3500 കോടി വില്പനയുള്ള ഇന്ത്യന്‍ റൊട്ടി വിപണിയുടെ 45% ഇപ്പോഴും മോഡേണ്‍ ഫുഡ്സിനാണ്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍