News

പ്രതിരോധ കയറ്റുമതിയില്‍ വന്‍ നേട്ടം കൊയ്ത് മോദിസര്‍ക്കാര്‍; ആഗോളതലത്തില്‍ 23ാം സ്ഥാനത്ത് ഇടംപിടിച്ചു;പ്രതിരോധ കയറ്റുമതി മേഖലയിലെ ആകെ വളര്‍ച്ച 700 ശതമാനമെന്ന് മന്ത്രാലയം

ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രതിരോധ കയറ്റുമതിയില്‍  റെക്കോര്‍ഡ് നേട്ടം കൊയ്യാന്‍ സാധിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യയുടെ പ്രതിരോധ കയറ്റുമതിയില്‍  ഏകദേശം 700 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. നരേന്ദ്രമോദി അധികാരത്തിലെത്തിയതിന് ശേഷം റെക്കോര്‍ഡ് നേട്ടം കൊയ്തിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. മാര്‍ച്ച് മാസത്തില്‍ സ്റ്റോക്ക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് SIPRI പ്രസിദ്ധീകരിച്ച കണക്കനുസരിച്ച്, 2015-2019 ലെ പ്രധാന ആയുധ കയറ്റുമതിക്കാരുടെ പട്ടികയില്‍ ഇന്ത്യ 23ാം സ്ഥാനത്ത് ഇടംപിടിച്ചും. എന്നാല്‍ 2015-2019 വരെയുള്ള കാലയളവില്‍ ഇന്ത്യയുടെ സ്ഥാനം 19ാം സ്ഥാനത്താണ് ഇടംപിടിച്ചത്.  2019 ല്‍ മാത്രം ഇന്ത്യയുടെ നിര്‍മ്മിത പ്രതിരോധ കയറ്റുമതിയില്‍ മാത്രം 100 ശതമാനത്തോളം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.  

അതേസമയം പ്രതിരോധ മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ടനുസരിച്ച് 2018-19 കാലയളവില്‍ ആകെ പ്രതിരോധ കയറ്റുമതി 10,745 കോടി രൂപയുടേതാണ്. 2017-18 സാമ്പത്തിക വര്‍ഷംം 4,682 കോടി രൂപയുടെ പ്രതിരോധ കയറ്റുമതിയും,  2016-17 മുതല്‍ 1,521 കോടി രൂപയുടെ പ്രതിരോധ കയറ്റുമതിയും ഇന്ത്യ നടത്തിയെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്.  

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ 5 ബില്യണ്‍ ഡോളര്‍ വരുന്ന പ്രതിരോധ ഉപകരണങ്ങള്‍ കയറ്റുമതി ചെയുമെന്ന് പ്രധാന മന്ത്രി നരേന്ദ്രമോദി ലക്‌നൗവില്‍ കഴിഞ്ഞമാസം സംഘടിപ്പിച്ച ഡിഫന്‍സ് എക്‌സ്‌പോയില്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട് . ആദ്യമായി അധികാരത്തിലെത്തിയ 2014 വര്‍ഷത്തില്‍ 210 ഡിഫന്‍സ് ലൈസന്‍സുകളാണുണ്ടായിരുന്നത്. ഇപ്പോള്‍ അത് 460 ആയി ഉയര്‍ത്തിയിട്ടുണ്ട് എന്നും മോദി ഡിഫന്‍സ് എക്‌സ്‌പോയില്‍ വ്യക്തമാക്കുകയും ചെയ്തിട്ടണ്ട്.  

പീരങ്കി തോക്കുകള്‍, വിമാനവാഹിനിക്കപ്പലുകള്‍, അന്തര്‍വാഹിനികള്‍, ലൈറ്റ്-കോംബാറ്റ് എയര്‍ക്രാഫ്റ്റുകള്‍, കോംബാറ്റ് ഹെലികോപ്റ്ററുകള്‍ തുടങ്ങി നിരവധി പ്രതിരോധ ആയുധങ്ങള്‍ ഇന്ത്യ നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 2014 ല്‍ ഇന്ത്യയില്‍ നിന്നുള്ള പ്രതിരോധ ഉപകരണങ്ങളുടെ കയറ്റുമതി മൂല്യം 2000 കോടി രൂപയായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ഇത് 17000 കോടി രൂപയായി മാറിയിട്ടുണ്ട്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 5 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് ലക്ഷ്യം. ഏതാണ്ട് 35000 കോടി രൂപ വരുമിത്' മോദി പറഞ്ഞു.

ഇന്ത്യ ആഗോളതലത്തില്‍ പ്രധാനപ്പെട്ട ഒരു വ്യാപാര കേന്ദ്രം മാത്രമല്ല, പക്ഷേ ലോകത്തിന് ഒരു വലിയ സാധ്യതയാണെന്നും വരുംവര്‍ഷങ്ങളില്‍ ഉത്തര്‍പ്രദേശ് ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ ഉപകരണ നിര്‍മ്മാണകേന്ദ്രമായി മാറുമെന്നുമാണ് അഭിപ്രായപ്പെടുന്നത്.  

'പതിറ്റാണ്ടുകളായി ഇന്ത്യയ്ക്ക് വ്യക്തമായ ഒരു നയമില്ലാതെ പോയതാണ് ഏറ്റവും വലിയ ഇറക്കുമതി രാജ്യമായി നമ്മളെ മാറ്റിയത്. സാങ്കേതികവിദ്യയുടെ ദുരുപയോഗം, തീവ്രവാദം, സൈബര്‍ ഭീഷണി എന്നിവ ലോകം നേരിടുന്ന വെല്ലുവിളികളാണ്. നമ്മുടെ പ്രതിരോധ മേഖലകള്‍ ഇവയെക്കൂടി പരിഗണിച്ചുകൊണ്ടുള്ളതുമാണ്. ഇന്ത്യ മറ്റുള്ളവരുടെ പുറകിലല്ലെന്നാണ് ഡിഫെന്‍സ് എക്‌സ്‌പോയില്‍ പ്രധാനമന്ത്രി പറഞ്ഞത്.  

പ്രതിരോധ-സൈനിക കാര്യ വകുപ്പ് തലവന്‍ എന്ന പദവി പുതുതായി സൃഷ്ടിച്ചതിലൂടെ കാര്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ലോകസമാധാനത്തിന് വേണ്ടി നിലകൊള്ളുന്ന രാജ്യമെന്ന നിലയില്‍ ഞങ്ങളുടെ പ്രതിരോധ തയ്യാറെടുപ്പ് ഒരു രാജ്യത്തെയും ലക്ഷ്യം വച്ചുള്ളതല്ല.  എന്നാല്‍ ഇന്ത്യയുടെ മാത്രമല്ല അയല്‍രാജ്യങ്ങളുടെയും സുരക്ഷ ഉറപ്പാക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ് എന്നും മോദി പ്രഖ്യാപിച്ചു. ഒപ്പം വിദേശ പ്രതിരോധ ഉത്പാദകരെ ഇന്ത്യയില്‍ വന്ന് നിക്ഷേപം നടത്താന്‍ അദ്ദേഹം ക്ഷണിക്കുകയും ചെയ്തിട്ടണ്ട് ഡിഫന്‍സ് എക്‌സ്‌പോയിലൂടെ. 

Author

Related Articles