ധനമന്ത്രി നിര്‍മ്മല സീതാരാമന് പരാജയം തന്നെ; മൂഡ് ഓഫ് ദി നേഷന്‍' സര്‍വേ റിപ്പോര്‍ട്ടിലാണ് സാമ്പത്തിക മാന്ദ്യം തരണം ചെയ്യുന്നതില്‍ നിര്‍മ്മല സീതാരമാന് പരാജയമാണെന്ന റിപ്പോര്‍ട്ട്; സമ്പദ് വ്യവസ്ഥ വെല്ലുവിളി നേരിടുമ്പോള്‍ നിര്‍മ്മല കയ്യും കെട്ടി നോക്കി നില്ക്കുന്നോ?
ന്യൂഡല്‍ഹി: സാമ്പത്തിക മാന്ദ്യം കൈകാര്യം ചെയ്യുന്നതില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന് വിജയിച്ചോ? ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ചോദ്യങ്ങളിലൊന്നാണിത്. എന്നാല്‍ ധനമന്ത്രി എന്ന നിലയില്‍ നിര്‍മ്മല സീതാരമാന് വലിയ പരാജയമാണെന്നാണ് വിവിധ സര്‍വേ റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യ ടുഡേയും കാര്‍വി ഇന്‍സൈറ്റ്സും ചേര്‍ന്ന് നടത്തിയ 'മൂഡ് ഓഫ് ദി നേഷന്‍' സര്‍വേ റിപ്പോര്‍ട്ടിലാണ് സാമ്പത്തിക മാന്ദ്യം തരണം ചെയ്യുന്നിതില്‍ നിര്‍മ്മല സീതാരമാന് പരാജയമാണെന്ന് ്ചൂണ്ടിക്കാട്ടിയിട്ടുള്ളത്. സര്‍വേയില്‍ പങ്കെടുത്ത 46 ശതമാനം ആളുകളാണ് നിര്‍മ്മല മാന്ദ്യം കൈകാര്യം ചെയ്യുന്നതില്‍ പരാജയമാണെന്ന് പറഞ്ഞിട്ടുള്ളത്.
അതേസമയം മാന്ദ്യം കൈകാര്യം ചെയ്യുന്നതില്‍ നിര്‍മ്മല സീതാരാമന് മികച്ച ശ്രമം നടത്തിയെന്നാണ് 39% പേര് അഭിപ്രായപ്പെടുകയും ചെയ്യുന്നു. . മൂഡ് ഓഫ് നേഷന്‍ വോട്ടെടുപ്പിനായി ആകെ 12,141 പേരെയാണ് സര്‍വേ നടത്തിയത്. അതേസമയം 2020 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അഞ്ച് ശതമാനവും, 2019 സാമ്പത്തിക വര്‍ഷം 6.8 ശതമാനവും വളര്‍ച്ച കൈവരിക്കുമെന്നാണ് മിനിസ്ട്രി ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ (MoSPI) അഭിപ്രായപ്പെട്ടിട്ടുള്ളത്. ആഗോളതലത്തില്‍ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധിയും, ഉപഭോഗമേഖലയുടെ തളര്‍ച്ചയുമാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ആഴത്തില്‍ മുറിവുണ്ടാക്കിയിട്ടുള്ളത്.
എന്നാല്‍ രാജ്യത്ത് ഇപ്പോള്‍ രൂപപ്പെട്ടിട്ടുള്ള പ്രതിസന്ധി ധനമന്ത്രി ഫിബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റില്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്നാണ് സാമ്പത്തിക ലോകം ഇപ്പോള്‍ ഉറ്റുനോക്കുന്നത്. സാധാരണക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റാനും, പണപെരുപ്പ സമ്മര്‍ദ്ദങ്ങള്‍ ഇല്ലാതാക്കാനും, നിര്‍മ്മലയ്ക്ക് സാധ്യമാകില്ലെന്നും, വലിയ വെല്ലുവിളിയാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ ഉണ്ടായിട്ടുള്ളതെന്നുമാണ് വിലയിരുത്തുന്നത്. ഇന്ത്യയെ അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥയാക്കി മാറ്റുന്നതടക്കമുള്ള കാര്യങ്ങളില്‍ വലിയ വെല്ലുവിളിയാണ് ഇനിയുണ്ടാകാന്‍ പോകുന്നത്.
അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥ ധനമന്ത്രിക്ക് ഏറെ അകലയോ?
ഇന്ത്യയെ അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥയാക്കി മാറ്റാന്‍ കേന്ദ്രം പല പ്രഖ്യാപനങ്ങും നടത്തുമ്പോഴും വളര്‍ച്ചാ നിരക്കില്‍ ഭീമമായ ഇടിവാണ് ഉണ്ടായിട്ടുള്ളത്. 2019 ന്റെ തുടക്കം മുതല്‍ അവസാനം വരെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോയത്. രാജ്യം ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടെന്ന് ഒടുവില്‍ കേന്ദ്രസര്‍ക്കാറും റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയും സമ്മതിക്കുന്നത്. മാന്ദ്യം സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചുവെന്ന് മാത്രമല്ല, വിവിധ മേഖലകള്‍ തളര്‍ച്ചയിലേക്കെത്തുന്നതിന് കാരണമായി. 2020 ലേക്ക് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ പ്രേവേശിക്കുന്നത് കൂടുതല്‍ ആശങ്കയോടെയാണ്. രണ്ടാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 4.5 ശതമാനത്തിലേക്കാണ് ചുരുങ്ങിയത്. ആറര വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കായിരുന്നു സെപ്റ്റംബറിലവസാനിച്ച രണ്ടാം പാദത്തില്‍ രേഖപ്പെടുത്തിയത്. ഒ്ന്നാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്കാണ് ചുരുങ്ങിയത്.
രാജ്യത്തെ ഉപഭോഗ നിക്ഷേപ മേഖലയെല്ലാം ഇപ്പോഴും വലിയ തളര്‍ച്ചയിലൂടെ കടന്നുപോകുന്നത്. പൊതുചിലവിടല്‍ കൂട്ടാനുള്ള പദ്ധതികള്‍ക്കെല്ലാം വലിയ തിരിച്ചടിയാണ് നേരിട്ടുള്ളത്. കയറ്റുമതി ഇറക്കുമതി വ്യാപാര മേഖലയെയും, കാര്‍ഷിക നിര്‍മ്മാണ മേഖലയും എല്ലാം തളര്‍ച്ചയുടെ പടിവാതില്ക്കല് എത്തിനില്‍ക്കുകയാണ്. സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയില്‍ മുഖ്യപങ്കുവഹിക്കുന്ന ആട്ടോ മൊബീല്‍, ധനകാര്യം, റിയല്‍ എസ്റ്റേറ്റ് മേഖലയുമെല്ലാം ഇപ്പോഴും തളര്‍ച്ചയിലാണ്. ഘട്ടം ഘട്ടമായി ഈ മേഖലയെ കരകയറ്റിയില്ലെങ്കില്‍ രാജ്യം ഇനി അഭിമുഖീരിക്കേണ്ടി വരിക ഏറ്റവും വലിയ വെല്ലുവളിയാകുമെന്നുറപ്പാണ്. ഇന്ത്യയില്‍ രൂപപ്പെട്ട മാന്ദ്യം ആഗോള തലത്തിലെ ചില കാരണങ്ങള്‍ മുഖേനയാണണെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുമ്പോഴും സര്‍ക്കാര്‍ നടപ്പിലാക്കിയ ചില നയങ്ങളാണ് സമ്പദ്വ്യവസ്ഥയില് കൂടുതല്‍ പ്രതിസന്ധികല്‍ സൃഷ്ടിക്കാന്‍ ഇടയാക്കിയിട്ടുള്ളത്.
വാഹന വിപണിയടക്കം 2019 ല്‍ അഭിമുഖീകരിച്ചത് തന്നെ ഏറ്റവും വലിയ പ്രതസിയാണ്. ഉത്സവ സീസണില്‍ പോലും രാജ്യത്തെ വാഹന നിര്‍മ്മാണ കമ്പനികള്‍ക്ക് ഉയര്‍ന്ന നേട്ടം കൊയ്യാന്‍ സാധിച്ചിട്ടില്ല. ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ വില്‍പ്പന ഇടിഞ്ഞെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാന്യുഫാക്ചേഴ്സിന്റെ റിപ്പോര്‍ട്ട്. നവംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലെ വില്‍പ്പനയില്‍ 15.95 ശതമാനം ഇടിവാണ് വാഹന വിപണിയില്‍ ഈ എട്ട് മാസം രേഖപ്പെടുത്തിയത്.
ബിഎസ് ഢക ന്റെ നിബന്ധനകള്‍ കര്‍ക്കശനമാക്കിയതും വാഹന നിര്‍മാണ മേഖലയിലെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിന് കാരണമായി. പെട്രോള്‍ വിലയിലുണ്ടായ ചാഞ്ചാട്ടവും, ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ തകര്‍ച്ചയുമെല്ലാം വാഹന വിപണിയെ ഒന്നാകെ പിടികൂടി. വാഹന വിപണിയിലെ വളര്‍ച്ചയില്‍ കൂടുതല്‍ പ്രതിസ്ന്ധിയുണ്ടാക്കുന്ന കാര്യങ്ങളണ് ഉണ്ടായിട്ടുള്ളതെന്നാണ് കണക്കുകളിലൂടെ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. ഉത്സവ സീസണ് പ്രമാണിച്ച് വന്‍ വിലക്കിഴിവ് പ്രഖ്യാപിച്ചതാണ് വാഹന വിപണി ഒക്ടോബറില്‍ നേരിയ രീതിയില്‍ തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയത്. അതേസമയം ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ ആകെ വാഹനവില്‍പ്പനയില്‍ 15.96 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍