അറ്റ പ്രത്യക്ഷ നികുതി സമാഹരണം 2.49 ലക്ഷം കോടി രൂപയായി; 91 ശതമാനം വര്‍ധന
ന്യൂഡല്‍ഹി: സാമ്പത്തിക വളര്‍ച്ചയെ ബാധിച്ച കോവിഡ് -19 ഇപ്പോഴും തുടരുകയാണെങ്കിലും, ഈ സാമ്പത്തിക വര്‍ഷം ഇതുവരെയുള്ള (ഏപ്രില്‍-ജൂണ്‍) കണക്ക് പ്രകാരം അറ്റ പ്രത്യക്ഷ നികുതി സമാഹരണം 2.49 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. വൃത്തങ്ങള്‍ അചക യോട് പറഞ്ഞു. മുന്‍വര്‍ഷം സമാന കാലയളവില്‍ ഇത് 1.29 ലക്ഷം കോടി രൂപയായിരുന്നു. ഇതിനെ അപേക്ഷിച്ച് 91 ശതമാനം വര്‍ധനയാണ് കഴിഞ്ഞ പാദത്തില്‍ ഉണ്ടായിരിക്കുന്നത്.
2021-22 സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍, റീഫണ്ടുകള്‍ ക്രമീകരിക്കുന്നതിന് മുമ്പുള്ള മൊത്തം പ്രത്യക്ഷ നികുതി ശേഖരണം 2.86 ലക്ഷം കോടി രൂപയാണ്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1.94 ലക്ഷം കോടി രൂപയായിരുന്നു. കോര്പ്പറേഷന് ആദായനികുതി (സിഐടി), വ്യക്തിഗത ആദായനികുതി (പിഐടി), സുരക്ഷാ ഇടപാട് നികുതി (എസ്ടിടി), നൂതന നികുതി എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ബാങ്കുകളില്‍ നിന്ന് കൂടുതല്‍ കണക്കുകള്‍ ലഭ്യമാകാനുണ്ട് എന്നതിനാല്‍ അന്തിമ കണക്കുകളില്‍ ഈ തുക വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സമാഹരണ കണക്കുകള്‍ പ്രോത്സാഹജനകമാണെന്നും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് നിശ്ചയിച്ച ബജറ്റ് ലക്ഷ്യം കൈവരിക്കാന്‍ വകുപ്പ് ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും ആദായനികുതി വകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു. സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ പുനരുജ്ജീവനത്തിനുപുറമെ, സുതാര്യവും ന്യായവുമായ നികുതി സമ്പ്രദായവും ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതില്‍ തങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതായാണ് ഇവര്‍ പറയുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷം 11.08 ലക്ഷം കോടി രൂപയുടെ സമാഹരണമാണ് ലക്ഷ്യം നിശ്ചയിച്ചിട്ടുള്ളത്.
''ഇത് ഒരു സമ്പദ്വ്യവസ്ഥയെ വീണ്ടും ട്രാക്കിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിന്റെ നല്ല ഫലങ്ങളാണ്. ബിസിനസ് ശുഭാപ്തിവിശ്വാസവും നികുതി അധികാരികള്‍ സ്വീകരിച്ച നിരവധി ട്രാക്കിംഗ് നടപടികളും മികച്ച നിലയിലാണ്.''ഡെലോയിറ്റ് ഇന്ത്യയുടെ പാര്‍ട്ണര്‍ നീരു അഹൂജ പറഞ്ഞു,2021 ഏപ്രില്‍ 1 മുതല്‍ 2021 ജൂലൈ 5 വരെ 17.92 ലക്ഷത്തിലധികം നികുതിദായകര്‍ക്ക് ആദായനികുതി വകുപ്പ് 37,050 കോടി രൂപയുടെ റീഫണ്ട് നല്‍കിയിട്ടുണ്ടെന്ന് നേരത്തെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സ് (സിബിഡിടി) പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. 16,89,063 കേസുകളിലായി 10,408 കോടി രൂപയുടെ ആദായനികുതി റീഫണ്ടുകളും 1,03,088 കേസുകളിലായി 26,642 കോടി രൂപയുടെ കോര്‍പ്പറേറ്റ് നികുതി റീഫണ്ടും നല്കി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍