ഇന്ത്യക്കാര്‍ക്ക് സന്തോഷ വാര്‍ത്തയുമായി നെറ്റ്ഫ്ലിക്സ്; സൗജന്യ സേവനം ലഭ്യമാക്കുന്നു
ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്തയുമായി ആഗോള സ്ട്രീമിംഗ് ഭീമനായ നെറ്റ്ഫ്ലിക്സ്. നെറ്റ്ഫ്ലിക്സ് വരിക്കാരല്ലാത്ത എല്ലാ ഇന്ത്യക്കാര്‍ക്കും രണ്ട് ദിവസത്തേക്ക് സൗജന്യ സേവനം ലഭിക്കുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. ഇന്ത്യയില്‍ കൂടുതല്‍ വരിക്കാരെ ആകര്‍ഷിക്കുന്നതിന് വേണ്ടിയാണ് ഒടിടി പ്ലാറ്റ്ഫോമിന്റെ ഈ നീക്കം. ഈ ദിവസങ്ങളില്‍ വരിക്കാരല്ലാത്തവര്‍ക്ക് തങ്ങളുടെ ഇഷ്ടത്തിന് വെബ്സിരീസുകളോ ടിവി ഷോയോ സൗജന്യമായി കാണാന്‍ സാധിക്കും.
കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ഒരു മാസത്തെ സൗജന്യ ട്രയല്‍ നല്‍കുന്നത് നിര്‍ത്തിവച്ചിരുന്നു. കൂടാതെ നിരവധി പ്രമോഷണല്‍ ഓഫറുകളില്‍ പരീക്ഷണം നടത്തുകയും ചെയ്തുിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം. ഇന്ത്യയില്‍ നിന്ന് കൂടുതല്‍ വരിക്കാരെ ആകര്‍ഷിക്കുന്നതിനായി നെറ്റ്ഫ്ലിക്സ് 199 രൂപയ്ക്ക് കുറഞ്ഞ നിരക്കില്‍ മൊബൈല്‍ സ്ട്രീമിംഗ് പ്ലാനും കമ്പനി അവതരിപ്പിച്ചിരുന്നു. ഇന്ത്യക്കാര്‍ക്ക് വേണ്ടി മാത്രമായി വിവിധ ഹ്രസ്വകാല പ്ലാനുകളും ആരംഭിച്ചിരുന്നു.
രണ്ട് ദിവസത്തെ ഇവന്റ് സ്ട്രീം ഫെസ്റ്റ് ഉപയോക്താക്കള്‍ക്ക് അതിന്റെ മുഴുവന്‍ കാറ്റലോഗ്, സിരീസ്, ഷോ, സിനിമ, റിയാലിറ്റി ഷോ, ഡോക്യുമെന്ററി എന്നിവയാണ് 48 മണിക്കൂറിനുള്ളില്‍ സൌജന്യമായി കാണാന്‍ സാധിക്കുക. ഡിസംബര്‍ അഞ്ച്, ആറ് ദിവസങ്ങളിലാണ് ഇന്ത്യയില്‍ ലൈവ് ആരംഭിക്കുക. ഉപയോക്താക്കള്‍ക്ക് നെറ്റ്ഫ്ലിക്സ് ആന്‍ഡ്രോയ്ഡ് ആപ്പിലോ വെബ്ബിലോ പേര്, ഇമെയില്‍ ഐഡി, ഫോണ്‍ നമ്പര്‍, പാസ് വേര്‍ഡ് എന്നിവ ഉപയോഗിച്ചാണ് ലോഗിന്‍ ചെയ്യേണ്ടത്. ഇതോടെ ഓഫര്‍ ലഭ്യമാകും. സ്മാര്‍ട്ട് ടിവി, ഐഒഎസ്, ഗെയിമിംഗ് കണ്‍സോളുകള്‍, കമ്പ്യൂട്ടര്‍. ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ എന്നിവയിലാണ് ലൈവ് സ്ട്രീം ചെയ്യാന്‍ കഴിയുക. എന്നിരുന്നാലും, സ്ട്രീമിംഗ് ഗുണനിലവാരം സ്റ്റാന്‍ഡേര്‍ഡ് ഡെഫനിഷന്‍ (എസ്ഡി) ആയിരിക്കും.
വാരാന്ത്യത്തില്‍ ഉപയോക്താക്കള്‍ക്ക് രണ്ട് ദിവസത്തേക്ക് സൌജന്യ സേവനം വാഗ്ധാനം ചെയ്യുന്നതായാണ് ഇതേക്കുറിച്ച് സംസാരിച്ച നെറ്റ് ഫ്ലിക്സ് സിഒഒ ഗ്രെഗ് പീറ്റേഴ്സ് പറഞ്ഞു. ഞങ്ങളുടെ കഥകളിലേക്ക് ഒരു കൂട്ടം പുതിയ ആളുകളെ തുറന്നുകാട്ടാനുള്ള മികച്ച മാര്‍ഗമാണ്. ഈ ഇവന്റില്‍ കൂടുതല്‍ പേര് സൈന്‍ അപ്പ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി പീറ്റേഴ്സ് പ്രതീക്ഷിച്ചു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍