നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷന് പ്ലാനുകള്‍ വര്‍ദ്ധിപ്പിക്കുന്നു; അറിയാം
നെറ്റ്ഫ്ളിക്സ് സബ്സ്ക്രിപ്ഷന് പ്ലാനുകള്‍ വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ ചില രാജ്യങ്ങളില്‍ മാത്രമായിരിക്കും നിരക്കുകള്‍ വര്ദ്ധിക്കുയെന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെ ഇന്ത്യയിലെ പ്രതിമാസ, വാര്‍ഷിക പ്ലാനുകളുടെ നിരക്കുകള്‍ കുറച്ചപ്പോള്‍, കമ്പനി അമേരിക്കയിലും കാനഡയിലും നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു. പ്ലാന്‍ അനുസരിച്ച് യുഎസില്‍ പ്രതിമാസ സബ്സ്ക്രിപ്ഷന് വിലകള്‍ 1 ഡോളര്‍ മുതല്‍ 2 ഡോളര്‍ വരെ വര്‍ദ്ധിക്കുമെന്ന് കമ്പനി അറിയിച്ചു. എന്നാല്‍, പുതിയ വരിക്കാരെ ആകര്‍ഷിക്കുന്നതിനായി, നെറ്റ്ഫ്ലിക്സ് അതിന്റെ ഇന്ത്യയിലെ സബ്സ്ക്രിപ്ഷന് പ്ലാനുകളുടെ വില കുറച്ചു. ഇന്ത്യയില്‍ 149 രൂപ മുതലാണ് പ്രതിമാസ പ്ലാന്‍ ആരംഭിക്കുന്നത്.
ഒരു സമയം ഒരു സ്ക്രീന്‍ മാത്രം അനുവദിക്കുന്ന യുഎസിലെ അടിസ്ഥാന പ്ലാനിന് 9.99 ഡോളറാണ് വില. സ്റ്റാന്‍ഡേര്‍ഡ് പ്ലാനിന്റെ വില 14 ഡോളറില്‍ നിന്ന് പ്രതിമാസം 15.50 ഡോളറായി ഉയര്‍ത്തി. സ്റ്റാന്‍ഡേര്‍ഡ് പ്ലാന്‍ ഒരു സമയം രണ്ട് സ്ക്രീനുകള്‍ അനുവദിക്കുന്നു. 4കെ പ്ലാനിന്റെ വില 18 ഡോളറില്‍ നിന്ന് പ്രതിമാസം 20 ഡോളര്‍ ആയി ഉയരും. ഈ പ്ലാന്‍ ഒരു സമയം നാല് സ്ക്രീനുകള്‍ അനുവദിക്കുന്നു. അടിസ്ഥാന പ്ലാനിന്റെ വിലയും ഒരു ഡോളര്‍ വര്‍ദ്ധിപ്പിച്ചു.
കാനഡയില്‍ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷന് പ്ലാനുകളുടെ വില വര്‍ദ്ധിപ്പിച്ചിരുന്നു. കാനഡയിലെ സ്റ്റാന്‍ഡേര്‍ഡ് പ്ലാന്‍ 14.99 ഡോളറില്‍ നിന്ന് 16.49 ഡോളര്‍ ആയി ഉയര്‍ത്തി. പ്രീമിയം പ്ലാന്‍ രണ്ടു ഡോളറില്‍ നിന്ന് 20.99 ഡോളര്‍ ആയി ഉയര്‍ത്തി. എന്നിരുന്നാലും, അടിസ്ഥാന പ്ലാനിന്റെ വില നെറ്റ്ഫ്ലിക്സ് വര്‍ദ്ധിപ്പിച്ചിട്ടില്ല. ഇത് 9.99 ഡോളറില്‍ മാറ്റമില്ലാതെ തുടരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍