Banking

എംഎസ്എംഇ വായ്പകള്‍ പുനക്രമീകരിക്കാന്‍ ആര്‍ബിഐയുടെ അനുമതി; 25 കോടി രൂപ വരെയുള്ള എംഎസ്എംഇ വായ്പകള്‍ പുനക്രമീകരിക്കാം

ന്യൂഡല്‍ഹി:വായ്പകള്‍ പുനക്രമീകരിക്കാന്‍ ആര്‍ബിഐ അനുമതി നല്‍കിയിരിക്കുകയാണ്. ചെറുകിട ഇടത്തരം വ്യാവസായ സ്ഥാപനങ്ങളുടെ എംഎസ്എംഇ വായ്പകള്‍ പുനക്രമീകരിക്കാനാണ് ആര്‍ബിഐ ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇത് ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ക്ക് ആശ്വാസമേകുന്ന ഒരു തീരുമാനമാകുമെന്നാണ് സൂചന. 25 കോടി വരെയുള്ള എംഎസ്എംഇ വായ്പകള്‍ പുനക്രമീകരിക്കാനാണ് റിസര്‍വ് ബാങ്ക് ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്. 

ജിഎസ്ടിയും, നോട്ട് നിരോധനവും കൊണ്ട് സാമ്പത്തിക തകര്‍ച്ച നേരിട്ട സ്ഥാപനങ്ങള്‍ക്ക് വായ്പ നല്‍കാനും വായ്പയില്‍ ക്രമീകരണങ്ങള്‍ നടത്താനും കേന്ദ്രസര്‍ക്കാര്‍ ആര്‍ബിഐയോട് ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ നവംബര്‍ 19 ന് ചേര്‍ന്ന ആര്‍ബിഐ ബോര്‍ഡ് യോഗത്തില്‍ വായ്പകള്‍ പുനക്രമീകിര്ക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രധാന ആവശ്യമായി ഉന്നയിക്കുകയും ചെയ്തിരുന്നു. 

വായ്പകള്‍ പുനക്രമീകരിക്കുമ്പോള്‍ സ്റ്റാന്‍ഡേര്‍ഡ് വിഭാഗത്തിലുള്ള എംഎസ്എംഇകള്‍ക്കാണ് കൂടുതല്‍ ഗുണം ലഭിക്കുകയെന്നാണ് വിവരം. ഇതോടെ പ്രതിസന്ധിയിലായ ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ കരകയറാനാകും. 

 

Author

Related Articles