ബ്രെന്റ് ക്രൂഡ് ഓയില്‍ വിലയില്‍ ഒരു ശതമാനം വര്‍ധന; കൊറോണ വൈറസ് ആഘാതത്തില്‍ ഓഹരി വിപണിയും ഇന്ന് നഷ്ടത്തില്‍ തുടരുന്നു; എണ്ണ ഉത്പ്പാദനം കുറഞ്ഞിനാല്‍ എണ്ണയുടെ സ്റ്റോക്കില്‍ സമ്മര്‍ദ്ദം ഉണ്ടാകുമെന്ന ഭീതിയും
ഓഹരി വിപണി ഇന്ന് നഷ്ടത്തിലേക്ക് വഴുതി വീഴാന്‍ സാധ്യത. കാരണം പലതാണ്. ഒന്നാമത്തേത് എണ്ണ വില ഇന്ന് ഒരു ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ബ്രെന്റ് ക്രൂഡ് ഓയില്‍ വില 45 സെന്റ്സിന് 0.8 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി ബാരലിന് 59.97 ഡോളറിലേക്കെത്തിയിരിക്കുന്നു. കൊറോണ വൈറസിന്റെ ആഘാതത്തില്‍ ചൈന എണ്ണ ഇറക്കുമതി നിയന്ത്രിച്ചതും ഒപെക് രാഷ്ട്രങ്ങളില്‍ പലതും ഉത്പ്പാദനത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയതും അന്താരാഷ്ട്ര വ്യാപാരത്തില്‍ വരും നാളുകളില്‍ എണ്ണയുടെ സ്റ്റോക്കില്‍ സമ്മര്‍ദ്ദം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് ലോകത്തെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിടാനും, എണ്ണ വില ഉയരാനുമുള്ള സാധ്യതകളുണ്ടെന്നാണ് വിലയിരുത്തല്‍.
എണ്ണ വില ഉയര്‍ന്നതോടെ ഓഹരി വിപണി ഇന്ന് നഷ്ടത്തിലൂടെയാണ് കടന്നുപോകുന്നത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 75 പോയിന്റ് നഷ്ടത്തില്‍ 41,246 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം തുടരുന്നത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 14 പോയിന്റ് താഴ്ന്ന് 12,111. ലേക്കെത്തിയാണ് ഇന്ന് വ്യാപാരം തുടരുന്നത്. ഇന്നത്തെ സാഹചര്യത്തില്‍ ഓഹരി വിപണിയില്‍ നിന്ന് നിക്ഷേപകര്‍ പിന്നോട്ടുപോകാനുള്ള സാധ്യതയുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍