News

നിസാന്‍ ഇന്ത്യ മാനേജിങ് ഡയറക്ടറായി രാകേഷ് ശ്രീവാസ്തവ ചുമതലയേറ്റു; ഇന്ത്യന്‍ വാഹന വിപണി രംഗത്ത് 30 വര്‍ഷം പ്രവൃത്തി പരിചയമുള്ള രാകേഷ് ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ഉദ്യോഗസ്ഥന്‍

കൊച്ചി: ജാപ്പനീസ് വാഹന ഭീമനായ നിസ്സാനിന്റെ ഇന്ത്യന്‍ വിഭാഗത്തിന്റെ മാനേജിങ് ഡയറക്ടറായി രാകേഷ് ശ്രീവാസ്തവ ചുമതലയേറ്റു. ജെഎസ്ഡബ്ല്യു ഗ്രൂപ്പിന്റെ വൈദ്യുത വാഹന വികസന വിഭാഗത്തിലെ ഡയറക്ടറായിരുന്നു അദ്ദേഹം. ഇന്ത്യന്‍ വാഹന വിപണി രംഗത്ത് 30 വര്‍ഷത്തെ പ്രവൃത്തി പരിചയമാണ് അദ്ദേഹത്തിനുള്ളത്. നിസാന്‍ ഇന്ത്യാ ഓപ്പറേഷന്‍സ് പ്രസിഡന്റായ സിനാന്‍ ഓസ്‌കോക്കിന്റെ കീഴിലാകും അദ്ദേഹം പ്രവര്‍ത്തിക്കുക.

ഇന്ത്യയില്‍ വാഹന വിപണി ഏറെ പ്രതിസന്ധികള്‍ നേരിടുന്ന വേളയില്‍ മികച്ച നേതൃത്വത്തിനായി നിസാന്‍ കമ്പനി ഏറെ സമ്മര്‍ദ്ദം അനുഭവിച്ചിരുന്നു. ഈ വര്‍ഷം ജൂണില്‍ നിസാന്‍ ഇന്ത്യാ പ്രസിഡന്റ് സ്ഥാനത്ത് നിന്നും തോമസ് കുവേല്‍ രാജി വെച്ചിരുന്നു. 2017 ഒക്ടോബറിലാണ് അദ്ദേഹം സ്ഥാനമേറ്റത്. മാത്രമല്ല ഇന്ത്യയുടെ ഓപ്പേറഷന്‍സ് മാനേജറായിരുന്ന ജെറോം സൈഗോട്ട് രാജി വെച്ചിരുന്നു.

മാരുതി സുസൂക്കി ഇന്ത്യ, ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ എന്നിവിടങ്ങളിലായി സീനിയര്‍ മാനേജ്മെന്റ് പദവികളും വഹിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഞങ്ങളുടെ ഉപയോക്താക്കള്‍ക്കും പങ്കാളികള്‍ക്കും ജീവനക്കാര്‍ക്കുമായി നിസ്സാന്‍ പ്രവര്‍ത്തനങ്ങള്‍ കെട്ടിപ്പടുക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നു രാകേഷ് ശ്രീവാസ്തവ പറഞ്ഞു. 

Author

Related Articles