Banking

പൊതുമേഖലാ ബാങ്കുകളുടെ ലയനം മൂലം തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടില്ല; അരുണ്‍ ജെയ്റ്റ്‌ലി

 പൊതുമേഖല ബാങ്കുകളുടെ ലയനം കാരണം തൊഴിലാളികള്‍ക്ക് ആര്‍ക്കും തന്നെ ജെലി നഷ്ടപ്പെടില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ലോക്‌സഭയില്‍ പറഞ്ഞു.  ബാങ്ക് ഓഫ് ബറോഡയുമായി വിജയ ബാങ്ക്, ദേന ബാങ്ക് എന്നിവയുടെ ലയനത്തിന് മന്ത്രിസഭ കഴിഞ്ഞ ആഴ്ച അംഗീകാരം നല്‍കിയിരുന്നു. പൊതുമേഖലാ ബാങ്കുകളുടെ ലയനത്തിനെതിരെ ബാങ്ക് ജീവനക്കാരുടെ സംയുക്ത സംഘടന രാജ്യവ്യാപകമായി പണിമുടക്ക് നടത്തി എതിര്‍പ്പ് അറിയിച്ചിരുന്നു. ബാങ്കിംഗ് മേഖലയെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് ബാങ്കുകളുടെ ലയനം നടത്തുന്നതെന്നായിരുന്നു ജീവനക്കാരുടെ ആരോപണം.

ബാങ്കുകളുടെ ലയനം മൂലം തൊഴിലില്ലായ്മ ഉണ്ടാകില്ലെന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) പോലുള്ള വലിയൊരു സംവിധാനമുണ്ടാകുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു. കൂടാതെ വായ്പയുെട ചിലവ് കുറയുമെന്നും 21 പൊതുമേഖലാ ബാങ്കുകളില്‍ 11 എണ്ണം പി.എ.സി (അടിയന്തര പരിഹാര നടപടി) ചട്ടക്കൂടിനനുസരിച്ചുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഉയര്‍ന്ന തോതിലുള്ള നോണ്‍ പെര്‍ഫോമിങ് സ്വത്തുക്കള്‍ നടപ്പിലാക്കുന്ന ബാങ്കുകള്‍ക്കെതിരെയാണ് പിഎസി ആരംഭിച്ചത്. ലയനത്തിലൂടെ രൂപീകൃതമാകുന്ന ബാങ്കിന് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് മൂലധന സഹായവും ഉണ്ടാകും. പൊതുമേഖലാ ബാങ്കുകളുടെ (പിഎസ്ബി) മൂലധനം സംബന്ധിച്ച് ഡിസംബര്‍ 31 വരെ 51,533 കോടി രൂപയാണ് ഈ സാമ്പത്തിക വര്‍ഷം സമാഹരിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.

 

Author

Related Articles