സമ്പദ്വ്യവസ്ഥ വലിയ വെല്ലുവിളികളെ നേരിടുന്നുവെന്ന് വിദഗ്ധര്‍; ഉത്പ്പാദന മേഖലയിലും, വ്യവസായിക മേഖലയിലും വലിയ പ്രതിസന്ധി
ന്യൂഡല്‍ഹി: സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ എടുത്ത നടപടികള്‍ വേഗത്തില്‍ പ്രതിഫലിക്കില്ലെന്ന്് വിദഗ്ധരുടെ റിപ്പോര്‍ട്ട്. വളര്‍ച്ചാ നിരക്ക് കൂട്ടുന്നതിനുള്ള നടപടികള്‍ വൈകുന്ന സാഹചര്യത്തിലാണ് കാര്യമായ മാറ്റം സമ്പദ് വ്യവസ്ഥയില്‍ ഉണ്ടാകില്ലെന്ന നിരീക്ഷണം ഇപ്പോല്‍ ഉണ്ടായിട്ടുള്ളത്. ഡണ്‍ & ബ്രാഡ്സ്ട്രീറ്റ് ഇന്ത്യയുടെ നിരീക്ഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഉത്പ്പാദന മേഖലയിലും, രാജ്യത്തെ വ്യവസായിക മേഖലയിലും കടുത്ത വെല്ലുവിളികളാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. വ്യവസായിക ഉത്പാദന സൂചിക (ഐഐപി) മോശം വളകര്ച്ചാ നിരക്ക് ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം ഇപ്പോള്‍ ചൂണ്ടിക്കാട്ടിത്.
ജൂലൈ മാസത്തിലെ ഐഐപി വളര്‍ച്ചാ നിരക്കില്‍ ആകെ പ്രകടമായത് 2.5-3 ശതമാനമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. റിസര്‍വ്വ് ബാങ്ക് പലിശ നിരക്കില്‍ കുറവ് വരുത്തിയിട്ടുണ്ടെങ്കിലും, വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകരുടെ വരുമാനത്തിന് മേലുള്ള സര്‍ചാര്‍ജ് പിന്‍വലിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ പരിഷ്കരണ നടപടികള്‍ ഇപ്പോഴും അനിവാര്യമാണെന്ന വിലയിരുത്തലാണ് വിദഗ്ധര്‍ ഒന്നടങ്കം വിലയിരുത്തിട്ടുള്ളത്. അതേസമയം അന്താരാഷ്ട്ര തലത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രതിസന്ധി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ഗുരുതരമായി ബാധിച്ചേക്കും.
യുഎ,സ്-ചൈനാ വ്യാപാര തര്‍ക്കം മൂലം ആഗോള സമ്പദ് വ്യവസ്ഥ വലിയ വെല്ലുവിളിയാണ് ഇപ്പോള്‍ അഭിമുഖീരിക്കേണ്ടി വരുന്നത്. സമ്പദ്വ്യവസ്ഥ എല്ലാ മേഖലയിലും തൊട്ടറിഞ്ഞുകൊണ്ടുള്ള പ്രവര്‍ത്തനം നടപ്പിലാക്കേണ്ടത് അനവാര്യമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. എന്നാല്‍ ഇന്ത്യന്‍ സമ്പദ് വലിയ പ്രതിസന്ധികളെ അഭിമുഖീരിക്കുന്നില്ലെന്നും, മാന്ദ്യം രാജ്യത്തില്ലെന്നുമാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന് വ്യക്തമാക്കുന്നത്. എന്നാല്‍ രാജ്യത്ത് സ്വകാര്യ നിക്ഷേപങ്ങളിലടക്കം വലിയ കുറവാണ് ഉണ്ടായിട്ടുള്ളത്. വിപണി രംഗത്ത് വലിയ സമ്മര്‍ദ്ദമാണ് ഉണ്ടായിട്ടുള്ളത് സര്‍ക്കാര്‍ കരുതലോടെ പ്രവര്‍ത്തിക്കണമെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം ചൂണ്ടിക്കാട്ടുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍