പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താനാകില്ല; അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി
കൊച്ചി: പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതിലെ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി ജിഎസ്ടി കൗണ്‍സില്‍ നല്കിയ വിശദീകരണത്തില്‍ അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. കോവിഡ് കാലത്ത് പെട്രോളിയം ഉത്പന്നങ്ങള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നായിരുന്നു സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സസ് ആന്‍ഡ് കസ്റ്റംസ് അറിയിച്ചത്. തിരുവനന്തപുരത്തെ കേരള പ്രദേശ് ഗാന്ധി ദര്‍ശന്‍വേദി നല്കിയ ഹര്‍ജിയിലാണ് വിശദീകരണം. ഇതിലാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ജസ്റ്റിസ് ഷാജി പി. ചാലിയും അടങ്ങിയ ഡിവിഷന് ബെഞ്ച് അതൃപ്തി രേഖപ്പെടുത്തിയത്.
പെട്രോളിയം ഉത്പന്നങ്ങള്‍ ജി.എസ്.ടി.യില്‍ ഉള്‍പ്പെടുത്തുന്ന വിഷയം ജിഎസ്ടി കൗണ്‍സില്‍ പരിഗണിച്ചിരുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന് വിശദീകരിച്ചു. വിശദമായ ചര്‍ച്ച ആവശ്യമാണെന്നും അതിനാല്‍ മഹാമാരിയുടെ കാലത്ത് പെട്രോളിയം ഉത്പന്നങ്ങള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നുമാണ് അറിയിച്ചത്. ഇതാണ് ഹൈക്കോടതിയുടെ അതൃപ്തിക്ക് കാരണമായത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍