News

ഗൂഗിള്‍ മാപ്പ് ഇനി വഴികാട്ടി മാത്രമല്ല; പ്രദേശത്ത് നടക്കുന്ന പൊതു പരിപാടികള്‍ കണ്ടെത്താന്‍ പുതിയ സംവിധാനം ഗൂഗിള്‍ മാപ്പിലൂടെ

ലോകത്ത് എവിടെ പോവാനും നേരായ ദിശ കാണിച്ചു കൊടുക്കുന്ന ഗൂഗിള്‍ മാപ്പിന്റെ സംഭാവനകളില്‍ ഒരു കാര്യം കൂടി ചേര്‍ക്കപ്പെട്ടിരിക്കുകയാണ്. ഗൂഗിള്‍ മാപ്പിന്റെ നിലവിലുള്ള  മാപ്‌സില്‍ പൊതു ഇവന്റുകള്‍ കൂടി സൃഷ്ടിക്കാന്‍ ഗൂഗിള്‍ അനുവദിക്കുകയാണ്. പൊതു പരിപാടികളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇനി മുതല്‍ ഗൂഗിള്‍ മാപ്പില്‍ നിന്നും നിങ്ങള്‍ക്ക് ലഭ്യമാകും. 

ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് വിവിധ പരിപാടികളെ കുറിച്ച് ഉള്ള വിവരങ്ങള്‍ ഗൂഗിള്‍ മാപ്പിലൂടെ പങ്കുവെയ്ക്കാന്‍  അവസരം നല്‍കുന്നതിലൂടെയാണ് പുതിയ സംവിധാനം അവതരിപ്പിക്കുന്നത്. ടാഗുകളും ഇമേജുകള്‍ക്കുമൊപ്പം പരിപാടിയുടെ പേര്, സ്ഥലം, തീയതി, സമയം എന്നിവ സജ്ജമാക്കാന്‍ ഗൂഗിള്‍  അനുവദിക്കും.

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണിലോ ടാബ്ലെറ്റിലോ നിങ്ങള്‍ക്ക് എല്ലാവര്‍ക്കുമുള്ള ഇവന്റുകള്‍ ഗൂഗിള്‍ മാപ്‌സിലേക്ക് ചേര്‍ക്കാന്‍ കഴിയും. കൂടാതെ സമയാനുഷ്ടിതമായി നിങ്ങള്‍ക്ക് പരിപാടികള്‍ കണ്ടെത്താനും തെരഞ്ഞെടുക്കാനും സാധിക്കും. പ്രദേശത്ത് നടക്കുന്ന എല്ലാ പരിപാടികളെക്കുറിച്ചും ഗൂഗിള്‍ മാപ്പില്‍ വിവരങ്ങള്‍ ലഭ്യമായിരിക്കും. 

 

Author

Related Articles