News

എന്‍എസ്ഇഎല്‍ കുംഭകോണം; 242 പേരെ പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിച്ചു

നാഷണല്‍ സ്‌പോട്ട് എക്‌സ്‌ചേഞ്ച് ലിമിറ്റഡ് (എന്‍എസ്ഇഎല്‍) കുംഭകോണത്തില്‍ 242 പേരെ പ്രതിചേര്‍ത്തിട്ടുണ്ട്. മുംബൈ പോലീസിലെ എക്കണോമിക് ഒഫന്‍സസ് വിംങ് ആണ് സപ്ലിമെന്ററി കുറ്റപത്രം സമര്‍പ്പിക്കുന്നത്. ബ്രോക്കര്‍മാര്‍ക്കെതിരെയും എന്‍എസ്ഇഎല്‍ ഉദ്യോഗസ്ഥരുടെയും സ്വതന്ത്രാധികാരികളുടെയും പേരില്‍ ആറു കുറ്റപത്രം സമര്‍പ്പിക്കും.195 ബ്രോക്കര്‍മാര്‍, എന്‍എസ്ഇഎല്‍ ഉദ്യോഗസ്ഥര്‍, 24 ഡീഫോള്‍ട്ടേര്‍സ് എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.

മോട്ടിലാല്‍ ഓസ്‌വാല്‍ കമ്മോഡിറ്റീസ്, ഫിലിപ്പ് കമോഡിറ്റീസ്, സിസ്റ്റമാറ്റിക്‌സ് ഗ്രൂപ്പ്, എം.കെ. കമ്മോഡിറ്റീസ് എന്നിവ ബ്രോക്കര്‍ കമ്പനികളില്‍ ഉള്‍പ്പെടുന്നവയാണ്. ബ്രോക്കര്‍മാര്‍ അനധികൃത വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതിലും, ഉപഭോക്താക്കളെ സ്വാധീനിക്കുന്നതിലും, വിതരണങ്ങളുടെ ശരിയായ പരിശോധന നടത്തില്ലെന്നും എക്കണോമിക്ക് ഒഫന്‍സ് വിങിന്റെ ആറാമത്തെ കുറ്റപത്രത്തില്‍ പറയുന്നു. കുറ്റപത്രത്തില്‍ ജോസഫ് മാസ്സിയുടെ പങ്ക് പരാമര്‍ശിക്കുന്നുണ്ട്. ഇയാളെ അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ഈ കുറ്റപത്രം സെബി സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യുമായി ബന്ധപ്പെട്ടതല്ല. 

5,600 കോടിയുടെ എന്‍എസ്ഇഎല്‍ കുംഭകോണത്തില്‍ .സ്പോട്ട് എക്സ്ചേഞ്ചിന്റെ സ്ഥാപകനായ ജിഗ്‌നേഷ്  ഷാ അടക്കുള്ള വ്യക്തികള്‍ ഇതില്‍ പെടുന്നുണ്ട്. കോടികളുടെ തിരിമറിയില്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജി തലവന്‍ ജിഗ്നേഷ് ഷായ്ക്ക് എതിരേ അതീവ ഗുരുതരമായ കുറ്റപത്രമായിരുന്നു സമര്‍പ്പിച്ചിരുന്നത്. 

2013 ജൂലായിലായിരുന്നു എന്‍എസ്ഇഎല്‍ രാജ്യത്തെമ്പാടുമായി 13,000 നിക്ഷേകര്‍ക്കു 5600 കോടി രൂപയുടെ പേമെന്റ് നല്‍കാതെ ക്രമക്കേടു നടത്തിയത്. പുതിയ കരാറുകള്‍ വില്‍ക്കുന്നതിനെ അനുവദിക്കരുതെന്ന് കേന്ദ്ര ഗവണ്‍മെന്റ് ഉത്തരവിറക്കുകയും ചെയ്തു. 

ആനന്ദ് റാത്തി കമ്മോഡിറ്റീസ് ലിമിറ്റഡിലെ അമിത് റാത്തി, കേരളത്തില്‍ നിന്നുള്ള ജിയോജിത്ത് കോംട്രേഡിലെ സി.പി കൃഷ്ണന്‍, ഇന്ത്യ ഇന്‍ഫോലൈന്‍ കമ്മോഡിറ്റീസിലെ ചിന്തന്‍ മോദി എന്നിവരെ 2014ല്‍ അറസ്റ്റ് ചെയ്തിരുന്നു. വഞ്ചന, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങളാണു ഇവര്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്.

 

Author

Related Articles