ബിഎസ്ഇയില്‍ രജിസ്റ്റര്‍ ചെയ്ത നിക്ഷേപ അക്കൗണ്ടുകളുടെ എണ്ണം 100 മില്യണ്‍ പിന്നിട്ടു
ബിഎസ്ഇയില്‍ രജിസ്റ്റര്‍ ചെയ്ത നിക്ഷേപ അക്കൗണ്ടുകളുടെ എണ്ണം 100 ദശലക്ഷം നാഴികക്കല്ലിലെത്തിയതായി ബിഎസ്ഇ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ (സിഇഒ) ആശിഷ് ചൗഹാന് പറഞ്ഞു. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് എന്നറിയപ്പെടുന്ന ബിഎസ്ഇ വെറും 91 ദിവസത്തിനുള്ളിലാണ് 10 ദശലക്ഷം നിക്ഷേപ അക്കൗണ്ടുകള്‍ ചേര്‍ത്തത്. 2021 ഡിസംബര്‍ 15ന് ബിഎസ്ഇ 90 മില്യണ്‍ നിക്ഷേപ അക്കൗണ്ട് എന്ന നേട്ടം കൈവരിച്ചിരുന്നു.
ബിഎസ്ഇയില്‍ രജിസ്റ്റര്‍ ചെയ്ത നിക്ഷേപ അക്കൗണ്ടുകളുടെ എണ്ണത്തില്‍ ഇത് രണ്ടാമത്തെ വേഗത്തിലുള്ള വളര്‍ച്ചയാണ്. 80 മില്യണില്‍നിന്ന് 90 മില്യണിലേക്കായിരുന്നു അതിവേഗ വളര്‍ച്ച. 85 ദിവസം കൊണ്ടാണ് ബിഎസ്ഇ ആ നാഴികക്കല്ല് നേടിയത്. ബിഎസ്ഇ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂലധനം 2,54,45,122.12 കോടി രൂപയാണെന്നും ചൗഹാന് ട്വീറ്റില്‍ പറഞ്ഞു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍