ക്വാറന്റൈന് പൂര്‍ത്തിയാക്കിയ 1,10,080 പേര്‍ക്ക് ഒഡീഷ സര്‍ക്കാര്‍ 2000 രൂപ വീതം വിതരണം ചെയ്തു
ക്വാറന്റൈന് കാലയളവ് വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം ഒഡീഷയിലേക്ക് മടങ്ങിയ 1,10,080 പേര്‍ക്ക് 2000 രൂപ വീതം നല്‍കിയതായി ഒഡീഷ സര്‍ക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അറിയിച്ചു. മുഖ്യമന്ത്രി നവീന്‍ പട്നായികിന്റെ പ്രഖ്യാപനമനുസരിച്ചാണ് ആനുകൂല്യങ്ങള്‍ നല്‍കിയിട്ടുള്ളത്.
ഇതിനായി 19.03 കോടി രൂപ സിഎംആര്‍എഫില്‍ നിന്ന് ചെലവഴിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.
ചീഫ് സെക്രട്ടറി അസിത് ത്രിപാഠിയുടെ അധ്യക്ഷതയില്‍ നടന്ന ഉന്നതതല യോഗത്തില്‍ ഒഡീഷയിലെ ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് നെയ്ത്തുകാരുടെയും കരകൗശലത്തൊഴിലാളികളുടെയും സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നതിനായി പുരി, ഭുവനേശ്വര്‍, കൊണാര്‍ക്ക് എന്നിവിടങ്ങളില്‍ നിലവിലുള്ള അര്‍ബന്‍ ഹാറ്റ്സ് കൂടുതല്‍ വികസിപ്പിക്കാന്‍ തീരുമാനിച്ചു.
രാജ ആഘോഷത്തോടനുബന്ധിച്ച് ഒരുക്കങ്ങള്‍ നടത്താന്‍ ആളുകളെ പ്രാപ്തരാക്കുന്നതിനായി 2020 ജൂണ്‍ 12 ന് രാത്രി കര്‍ഫ്യൂ 7 മണിക്ക് പകരം 10 മണി മുതല്‍ പ്രാബല്യത്തില്‍ വരും. രാജ ഫെസ്റ്റിവലില്‍ ഒഡീഷയിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കോവിഡ്19 മാര്‍ഗ്ഗനിര്‍ദ്ദേശം കൃത്യമായി പാലിക്കണമെന്നും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍