ആമസോണ്‍ 100 ഓഫ്ലൈന് മാള്‍ കിയോസ്കുകള്‍ തുറക്കുന്നു; ചെറുകിട വ്യാപാരികള്‍ക്ക് വെല്ലുവിളി ഉയരും
രാജ്യത്തുടനീളം ആമസോണിന്റെ 100 ഓഫ്ലൈന് മാള്‍ കിയോസ്കുകള്‍ വരാന്‍ പോകുകയാണ്. ഈ വര്‍ഷം അവസാനത്തോടെ കിന്‍ഡില്‍ ഇബുക്ക് റീഡര്‍, എക്കോ സ്പീക്കര്‍, ഫയര്‍ ടി.വി ഡോങ്കിള്‍ തുടങ്ങിയ ഉപകരണങ്ങളെല്ലാം വിറ്റഴിക്കും. ഓഫ്ലൈന് കിയോസ്കുകള്‍ ചെറുകിട വ്യാപരികള്‍ക്ക് ഒരു വെല്ലുവിളി തന്നെയാണ്. കിയോസ്കുകള്‍ ആമസോണിന്റെ വിശാലമായ ഓഫ്ലൈന് വ്യാപാരത്തിന് തുടക്കം കുറിക്കും. പദ്ധതികളെ കുറിച്ച് ആമസോണ്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.
രണ്ട് വര്‍ഷം മുന്‍പ് ബംഗലുരുവില്‍ അത്തരം കിയോസ്കുകള്‍ യുഎസ് കമ്പനി ആദ്യം പരീക്ഷിച്ചിരുന്നു. രണ്ട് എണ്ണം കര്‍ണ്ണാടകയിലും മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ ഓരോന്നും പ്രവര്‍ത്തിച്ചിരുന്നു. കഴിഞ്ഞ ആഴ്ച നോയ്ഡയിലെ ലോഗിക്സ് മാളില്‍ ആമസോണിന്റെ അഞ്ചാമത്തെ കിയോസ്ക് തുറന്നു. മറ്റെവിടെയെങ്കിലും ഇനിയും കൂടുതല്‍ ഇടം കണ്ടെത്തുമെന്നും ആമസോണ്‍ വ്യക്തമാക്കി. കിയോസ്ക്കുകള്‍ തുടങ്ങാന്‍ ഇപ്പോള്‍ 70-80 ചതുരശ്ര അടി കിയോസ്ക് സ്പേസ് അന്വേഷിക്കുകയാണ്. ആമസോണുമായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന ഒരു പ്രമുഖ മാളിന്റെ തലവന്‍ പറഞ്ഞു.
സിംഗിള്‍ ബ്രാന്‍ഡ് റീട്ടെയില്‍ മേഖലയില്‍ 100% വിദേശ പ്രത്യക്ഷ നിക്ഷേപമാണ് ഇന്ത്യ അനുവദിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവം നല്കാന് ഞങ്ങള്‍ എല്ലായിടത്തും നോക്കുന്നുണ്ടെന്ന് ആമസോണ്‍ വക്താവ് ഒരു ഇ-മെയിലില്‍ പ്രതികരിച്ചു. ആമസോണ്‍ ഡിവൈസുകള്‍ കിയോസ്ക് ഉപഭോക്താക്കള്‍ക്ക് ഒരു ആദ്യകാല അനുഭവം ആയിരിക്കും. കിയോസ്ക് സംവിധാനത്തില്‍ ഉപഭോക്തൃ ചോദ്യങ്ങള്‍, പ്രീ ആന്‍ഡ് പോസ്റ്റ് വാങ്ങല്‍ എന്നിവ പരിഹരിക്കാന്‍ സ്റ്റോര്‍ ജീവനക്കാര്‍ സഹകരിക്കും. കിന്‍ഡ്ല്‍, എക്കോ, ഫയര്‍, ടിവി സ്റ്റിക്ക് മുതലായവയെല്ലാം ഉപഭോക്താക്കള്‍ വാങ്ങുന്നതിന് മുമ്പ് തന്നെ ലൈവ് ഡെമോ നോക്കാവുന്നതാണ്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍