News

വണ്‍പ്ലസ് രണ്ട് ദിവസത്തിനിടെ നേടിയത് 500 കോടി; ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ റെക്കോര്‍ഡ് നേട്ടം

ചൈനീസ് സ്മാര്‍ട് ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍ പ്ലസ് രണ്ട് ദിവസത്തിനിടെ നേടിയത് 500 കോടി രൂപയുടെ റെക്കോര്‍ഡ് വരുമാനം. ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ വില്‍പ്പനയിലൂടെയാണ് ഈ റെക്കോര്‍ഡ് നേട്ടം കൈവരിച്ചിട്ടുള്ളത്. പുതിയതായി പുറത്തിറക്കിയ വണ്‍പ്ലസ് 7ടി സ്മാര്‍ട് ഫോണും, വണ്‍പ്ലസ് 55 ക്യു 1 സ്മാര്‍ട് ടിവിയുമാണ് വില്‍പ്പനയില്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ച് മുന്നേറുന്നത്. 

വണ്‍പ്ല്‌സ് സെവന്‍ ടിക്ക് തുടക്ക വില 37,999 രൂപയാണ് വില. വണ്‍ പ്ലസ് ടിവി ക്യു വണ്ണിന് വില 69,000 രൂപബയുമാണ് വില. പ്രീമിയം സ്മാര്‍ട് ഫോണ്‍ വില്‍പ്പനയിലും, പ്രീമിയം ടിവി വില്‍പ്പനയിലും ഇവ രണ്ടും റെക്കോര്‍ഡ് നേട്ടമാണ് കൈവരിച്ചത്. ഒക്ടോബര്‍ നാലിനാണ് ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റില്‍ അവസാനിക്കുക. 

അതേസമയം ഉത്സവ സീസണ്‍ ലക്ഷ്യമിട്ടുകൊണ്ട് ഇ-കൊമേഴ്സ് ഭീമന്‍മരായ ഫ്ളിപ്പ്കാര്‍ട്ടും, ആമസോണും പ്രഖ്യാപിച്ച ഓഫറുകളില്‍ വന്‍നേട്ടം. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യ സെയിലിലും, ഫ്ളിപ്പ്കാര്‍ട്ട് ബിഗ്ബില്യണ്‍ ഡേയ്സിലുമാണ് മികച്ച നേട്ടം കൊയ്യാന്‍ കമ്പനികള്‍ക്ക് സാധ്യമായത്. ആമസോണിന് മാത്രം 750 കോടി രൂപയുടെ വില്‍പ്പനയാണ് രാജ്യത്താകെ നേടാന്‍ സാധിച്ചിട്ടുള്ളത്. ഫ്ളിപ്പാര്‍ട്ടിനും മികച്ച നേട്ടമാണ് ഇതുവരെ നേടാന്‍ സാധിച്ചിട്ടുള്ളത്. ഒക്ടോബര്‍ നാലിനാണ് കമ്പനികള്‍ പ്രഖ്യാപിച്ച ഓഫറുകള്‍ അവസാനിക്കുക. 

Author

Related Articles