News

ഉള്ളി വില റെക്കോര്‍ഡിലേക്ക്; ഒരു കിലോയുടെ വില 80 രൂപയ്ക്ക് മുകളിലേക്ക്

ന്യൂഡല്‍ഹി: ഉള്ളിവില കുതിച്ചുയരുകയാണ്. രാജ്യത്ത് ഉള്ളിവില കുതിച്ചുയര്‍ന്നാല്‍ എന്ത് സംഭവിക്കുമെന്ന് പരിശോധിക്കാം. ഉള്ളിയുടെ വില വര്‍ധിച്ചാല്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കൂടുതല്‍ തലവേദന സൃഷ്ടിക്കും. മാത്രമല്ല സംസ്ഥാന സര്‍ക്കാറുകളുടെ നെഞ്ചിടിപ്പ് കൂട്ടുകയും ചെയ്യും. പ്രധാനമായും ഉള്ളിവില കുതിച്ചുയര്‍ന്നല്‍ വിപണി രംഗത്ത് കൂടുതല്‍ ആശയകുഴപ്പമുണ്ടാകും. ഉപഭോക്താക്കള്‍ പ്രതിസന്ധിയിലാകും. ഉപഭോക്താക്കളുടെ മറ്റ് ആവശ്യങ്ങള്‍ നിറവേറ്റാതെ പോകും. സ്വാഭിവികമായും അവരുടെ വാങ്ങല്‍ തീരുമാനങ്ങളെ ബാധിക്കുകയും ചെയ്യും. ഇത് തുടര്‍ന്നാല്‍ വിപണി രംഗത്ത് മോശം കാലാവസ്ഥ സൃഷ്ടിക്കപ്പെടുമെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. 

ഉള്ളിവില ഇന്ന് കിലോക്ക് 80 രൂപയായി കുതിച്ചുയര്‍ന്നിട്ടുണ്ട്. രാജ്യത്തെ പ്രധാന നഗരങ്ങളായ ഡല്‍ഹിയിലും, മുംബൈയിലുമിന്ന് ഉള്ളിവല കിലോക്ക് 75 രൂപ മുതല്‍ 80 രൂപ വരെയാണ് വില. മാത്രമല്ല ഉള്ളിയുടെ ഉത്പ്പാദനത്തില്‍ നേരിടുന്ന തടസ്സങ്ങളാണ് ഉള്ളി വില കുതിച്ചുയരാന്‍ ഇടയാക്കിയതെന്നാണ് വിദഗ്ധരില്‍ ചിലര്‍ അഭിപ്രായപ്പെടുന്നത്. 

അതേസമയം ചെന്നൈ, ബംഗളൂരു,ഡെറാജൂണ്‍ തുടങ്ങിയ നഗരങ്ങളില്‍ ഉള്ളിവില കിലോക്ക് 60 രൂപയാണ് വില. എന്നാല്‍ ഹൈദരാബാദില്‍ ഉള്ളിവിലക്ക് നേരിയ കുറവുണ്ട്. ഹൈദരാബാദില്‍ വില 41 രൂപ മുതല്‍ 46 രൂപ വരെയാണ് വില. അതേസമയം കേന്ദ്രസര്‍ക്കാര്‍ വില നിയന്ത്രിക്കാന്‍ ചില നടപടികള്‍ എടുത്തിട്ടുണ്ട്. കയറ്റുമതി ടണ്ണിന് 850 ഡോളര്‍ വിലയായി ഉയര്‍ത്തിയിട്ടുണ്ട്. എങ്കിലും ഉള്ളിവില വര്‍ധിക്കിനടയാക്കിയത് സ്‌റ്റോക്കില്‍ നേരിടുന്ന സമ്മര്‍ദ്ദമാണെന്നാണ് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 

Author

Related Articles