പുതിയ നികുതി ക്രമം ഇങ്ങനെ; കുറഞ്ഞ നികുതി നിരക്ക് നേടാം
അടുത്തിടെയാണ് ഒട്ടേറെ ഇളവുകളും ഒഴിവുകളും ഒഴിവാക്കി പുതിയ നികുതി ക്രമം കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചത്. കുറഞ്ഞ നികുതി നിരക്കാണ് ഈ വ്യവസ്ഥയുടെ പ്രധാന ആകര്‍ഷണം. ആദായ നികുതി സെക്ഷന്‍ 80 സി, 80 ഡി പ്രകാരമുള്ള ഇളവുകളൊന്നും പുതിയ നികുതിക്രമം തെരഞ്ഞെടുക്കുമ്പോള്‍ ലഭിക്കില്ല. പഴയ ക്രമത്തില്‍ തുടരുകയാണെങ്കില്‍ നികുതി നിരക്ക് അല്‍പ്പം കൂടുതലാണ്. എന്നാല്‍ ഇളവുകളും ഒഴിവുകളും ലഭിക്കും. ഏത് തെരഞ്ഞെടുക്കാനും നികുതി ദായകന് അവസരമുണ്ട്.
എന്നാല്‍ പുതിയ നികുതി ക്രമം തെരഞ്ഞെടുത്തവര്‍ക്കും 80 സിസിഡി (2) പ്രകാരമുള്ള ഇളവുകള്‍ ലഭ്യമാകും. നാഷണല്‍ പെന്ഷന് സിസ്റ്റ(എന്‍പിഎസ്)ത്തില്‍ നിക്ഷേപിക്കുന്ന തുകയാണ് 80സിസിഡി (2) പ്രകാരം ഇളവുകള്‍ ലഭ്യമാക്കുന്നത്. എന്നാല്‍ ശമ്പളക്കാര്‍ക്ക് മാത്രമാണ് ഈ ഇളവ് ലഭിക്കുക.
എന്നാല്‍ തൊഴിലുടമ തൊഴിലാളിയുടെ എന്‍പിഎസ് അക്കൗണ്ടിലേക്ക് നല്കുന്ന തുകയിന്മേല് മാത്രമാണ് ഈ ഇളവ് ലഭിക്കുക. റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ തൊഴിലുടമ നല്കുന്ന തുക കാട്ടി ഇളവ് നേടാനാകും. ഇതുപ്രകാരം ലഭിക്കുന്ന ഇളവ് പരമാവധി, ശമ്പളത്തിന്റെ 14 ശതമാനം മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യത്തില്‍ 10 ശതമാനമാണ് പരിധി. അഞ്ചു ലക്ഷം രൂപ വാര്‍ഷിക ശമ്പളം വാങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാരന് പരമാവധി 50,000 രൂപയുടെ ഇളവ് മാത്രമേ ലഭിക്കുകയുള്ളൂ.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍