ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്നത് യുഎസ് വാണിജ്യ പ്രതിനിധി ഇല്ലാതെ; തകരുന്നത് വ്യാപാര ബന്ധങ്ങളില്‍ മുന്നേറ്റം സൃഷ്ടിക്കാമെന്നുള്ള ഇന്ത്യയുടെ പ്രതീക്ഷ; വലിയ വ്യാപാര ബന്ധങ്ങള്‍ നാളേക്കായി മാറ്റി വയ്ക്കുന്നു എന്ന് തുറന്നടിച്ച് ട്രംപ്; 'മോടി ' കൂട്ടിയ ഇന്ത്യയ്ക്ക് മോഹഭംഗം
ന്യൂഡല്‍ഹി: ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്നത് യുഎസ് വാണിജ്യ പ്രതിനിധിയെക്കൂടാതെയെന്ന് ഔദ്യോഗിക വിവരം. ട്രംപിന്റെ ഇന്ത്യാസന്ദര്‍ശനം വ്യാപാര ബന്ധങ്ങളില്‍ മുന്നേറ്റം സൃഷ്ടിക്കുമെന്നുള്ള ഇന്ത്യയുടെ പ്രതീക്ഷകള്‍ക്കാണ് ഇതോടെ മങ്ങലേറ്റിരിക്കുന്നത്. യുഎസ് വാണിജ്യ പ്രതിനിധി റോബര്‍ട്ട് ലൈറ്റ്ഹൈസര്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും മറ്റ് ഉന്നതാധികാര സംഘത്തോടുമൊപ്പം ഇന്ത്യയിലേക്ക് വരില്ല. ഇതോടെ വ്യാപാര ഇടപാടുകളിലും അത് സംബന്ധിച്ച ചര്‍ച്ചകളിലും വലിയ മുന്നേറ്റമുണ്ടാകാനുള്ള സാധ്യതയും കുറഞ്ഞിരിക്കുകയാണ്.
എന്നിരുന്നാലും, ട്രംപ് ഭരണകൂടത്തിലെ മറ്റ് മുതിര്‍ന്ന അംഗങ്ങളായ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഓ ബ്രയന്‍, കൊമേഴ്സ് സെക്രട്ടറി വില്‍ബര്‍ റോസ്, എനര്‍ജി സെക്രട്ടറി ഡാന്‍ ബ്രൗലെറ്റ് എന്നിവര്‍ ഇന്ത്യ സന്ദര്‍ശിക്കും. മാതൃരാജ്യ സുരക്ഷ, വ്യാപാര സൗകര്യം, ബൗദ്ധിക സ്വത്തവകാശ സംരക്ഷണം എന്നിവ ഉള്‍ക്കൊള്ളുന്ന അഞ്ച് കരാറുകളില്‍ ഒപ്പുവെക്കാന്‍ സാധ്യതയുണ്ട്. നിലവില്‍ ഔദ്യോഗിക പ്രതിനിധി സംഘത്തിന്റെ പട്ടികയില്‍ ലൈറ്റ്ഹൈസറിന്റെ പേരില്ല. ഉഭയകക്ഷി ഉച്ചകോടിക്ക് മുമ്പ് വാണിജ്യമന്ത്രി പീയൂഷ് ഗോയലുമായുള്ള കൂടിക്കാഴ്ചയില്‍ നിന്നും ലൈറ്റ്ഹൈസര്‍ നേരത്തെ വിട്ടുനിന്നിരുന്നു. ഒരു ഇടപാടിലേക്ക് തിരക്കുകൂട്ടാന്‍ ആഗ്രഹിക്കുന്നില്ല യുഎസും ഇന്ത്യയും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഇടപാടിന് കൂടുതല്‍ സമയം ആവശ്യമാണെന്നും ഉഭയകക്ഷി വ്യാപാര സാധ്യതകള്‍ തുറക്കുന്നതിന് ഒരു വലിയ സ്വതന്ത്ര വ്യാപാരകരാര്‍ (എഫ് ടി എ) പ്രവര്‍ത്തിക്കുന്നുണ്ടെന്നും വിവരം ലഭിച്ചു.
ഞങ്ങള്‍ക്ക് ഇന്ത്യയുമായി ഒരു വ്യാപാര ഇടപാട് നടത്താം, പക്ഷേ ഒരു വലിയ വ്യാപാര ഇടപാട് ഞാന്‍ നാളേക്ക് വേണ്ടി നീട്ടിവയ്ക്കുകയാണ്. തിരഞ്ഞെടുപ്പിന് മുമ്പ് ഇത് ഉണ്ടാകുമോ എന്ന് എനിക്കറിയില്ല, പക്ഷേ ഞങ്ങള്‍ക്ക് ഇന്ത്യയുമായി വലിയ ഇടപാട് ഉണ്ടായിരിക്കും -ട്രംപ് വാഷിംഗ്ടണില്‍ പറഞ്ഞു. പ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമായതിനാല്‍ ഒരു ഇടപാടില്‍ തിരക്കുകൂട്ടാന്‍ ഞങ്ങള്‍ താല്‍പ്പര്യപ്പെടുന്നില്ല എന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. പല തീരുമാനങ്ങള്‍ക്കും ആളുകളുടെ ജീവിതത്തെ സ്വാധീനിക്കാനുള്ള കഴിവുണ്ട് കൂടാതെ ദീര്‍ഘകാല സാമ്പത്തിക പ്രത്യാഘാതങ്ങളുമുണ്ട്. കൃത്രിമ സമയപരിധി സൃഷ്ടിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം അന്തിമ ലക്ഷ്യം ഉഭയകക്ഷി സ്വതന്ത്ര വ്യാപാര കരാറാണെന്നും അതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. യുഎസില്‍ നിന്നുള്ള വാതക-എണ്ണ ഇറക്കുമതി വര്‍ദ്ധിക്കുന്നതിലൂടെയും ധാരാളം സിവിലിയന്‍ വിമാനങ്ങള്‍ വാങ്ങുന്നതിലൂടെയും ഉഭയകക്ഷി വ്യാപാരം രണ്ട് വര്‍ഷത്തിനുള്ളില്‍ കൂടുതല്‍ സന്തുലിതമാകുമെന്ന് ഇന്ത്യന്‍ അധികൃതര്‍ പറഞ്ഞു.
ഒപ്പുവെക്കേണ്ട കരാറുകളില്‍ ഊര്‍ജ്ജമേഖലയില്‍ സാങ്കേതികവിദ്യ പങ്കിടുന്നതിനുള്ള കരാറുമുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ആന്ധ്രാപ്രദേശില്‍ 1,100 മെഗാവാട്ട് റിയാക്ടറുകള്‍ നിര്‍മ്മിക്കുന്നതിനായി വെസ്റ്റിംഗ്ഹൗസും ന്യൂക്ലിയര്‍ പവര്‍ കോര്പ്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡും (എന്‍പിസിഎല്‍) തമ്മിലുള്ള കരാറുമായി ബന്ധപ്പെട്ട് സിവില്‍ ന്യൂക്ലിയര്‍ സഹകരണം ത്വരിതപ്പെടുത്തുന്നതിനെക്കുറിച്ചും ചര്‍ച്ച നടക്കും. ഉന്നത ഉദ്യോഗസ്ഥരെ കൂടാതെ, ട്രംപിന്റെ ഭാര്യ മെലാനിയ, മകള്‍ ഇവാങ്ക, മരുമകന് ജാരെഡ് കുഷ്നര്‍ എന്നിവരും പ്രതിനിധി സംഘത്തിന്റെ ഭാഗമാകും. ഫെബ്രുവരി 24, 25 തീയതികളില്‍ അഹമ്മദാബാദ്, ആഗ്ര, ഡല്‍ഹി എന്നിവ സന്ദര്‍ശിക്കും.
എന്നാല്‍ സമീപ കാലത്തെ ട്രംപിന്റെ ചില പ്രസ്താവനകള്‍ പരിശോധിച്ചാല്‍ ഈ നിലപാടുകളിലേക്കുള്ള മാറ്റത്തില്‍ അത്ഭുതം വരാനിടയില്ല. വര്‍ഷങ്ങളായി ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചുകൊണ്ട് ഇന്ത്യ ബുദ്ധിമുട്ടിക്കുകയാണെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദിയെ അത്രയ്ക്ക് ഇഷ്ടമാണെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. കൊളറാഡോയില്‍ നടന്ന ഒരു റാലിയില്‍ സംസാരിക്കവേയാണ് വ്യാപാര കാര്യത്തില്‍ ഇന്ത്യ സ്വീകരിക്കുന്ന നിലപാടുകളെ ട്രംപ് കുറ്റപ്പെടുത്തിയത്. ട്രംപ് മോദിയെ പുകഴ്ത്തുകയും ഇന്ത്യയുടെ നിലപാടിനെ ചോദ്യം ചെയ്യുകയും ചെയ്തിരിക്കുന്നുവെന്ന് വ്യക്തം. എന്നാല്‍ പുതിയ വ്യാപാര കരാറില്‍ ഇരുരാഷ്ട്രങ്ങളും ഒപ്പുവെക്കുമെന്ന് ട്രംപ് ആവര്‍ത്തിച്ച് പറയുകയും ചെയ്തിരിക്കുന്നു.
ഞാന്‍ അടുത്ത ആഴ്ച ഇന്ത്യയിലേക്ക് പോകുന്നു. കുറച്ച് വര്‍ഷങ്ങളായി അവരുടെ പ്രവര്‍ത്തികള്‍ നമ്മളെ കഠിനമായി ബാധിക്കുന്നുണ്ടെങ്കിലും എനിക്ക് പ്രധാനമന്ത്രി മോദിയെ ഇഷ്ടമാണെന്നാണ് ട്രംപ് പറയുന്നത്. ഞങ്ങള്‍ തമ്മില്‍ ചെറിയ വ്യാപാരത്തെ പറ്റിയൊക്കെ സംസാരിക്കാറുണ്ട്. എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ ഇറക്കുമതി തീരുവ ചുമത്തുന്ന രാഷ്ട്രം കൂടിയാണ് ഇന്ത്യയെന്നും ട്രംപ് കുറ്റപ്പെടുത്തുന്നു. ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയങ്ങളിലൊന്നില്‍ ഒരു കോടി ജനങ്ങളെ കാണികളാക്കുമെന്നാണ് മോദി സര്‍ക്കാര്‍ പറയുന്നതെന്നും, ട്രംപ് പറയുന്നു.
ഇന്ത്യയും അമേരിക്കയും തമ്മില്‍ വിപുലമായൊരു വ്യാപാര കരാര്‍ ഉണ്ടായേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ വ്യാപാര കരാര്‍ ഉണ്ടായേക്കുമെന്നും പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ് വ്യക്തമാക്കി. എന്നാല്‍ വലിയ കരാര്‍ ഞാന്‍ മറ്റൊരു അവസരത്തിനു വേണ്ടിയാണ് സൂക്ഷിക്കുന്നത്. മേരിലാന്‍ഡിലെ ജോയന്റ് ബേസ് ആന്‍ഡ്രോസില്‍ നടന്ന ചടങ്ങലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ വലിയ പ്രതീക്ഷകളാണ് കേന്ദ്രസര്‍ക്കാര്‍ വെച്ചുപുലര്‍ത്തിയിരിക്കുന്നത്. വിപുലമായ കരാറില്‍ ഇരുരാഷ്ട്രങ്ങളും ഒപ്പുവെക്കുമെന്ന പ്രചരണം നിലനില്‍ക്കെയാണ് ട്രംപിന്റെ വെളിപ്പെടുത്തല്‍.
എന്നാല്‍ ട്രംപിന്റെ പുതിയ വെളിപ്പെടുത്തലിനോട് കേന്ദ്രസര്‍ക്കാര്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല. അതേസമയം അമേരിക്ക മുന്നോട്ട് വെച്ച പലനിര്‍ദ്ദേശങ്ങളും ഇന്ത്യ അംഗീകരിക്കാത്തത് മൂലമാണ് ട്രംപ് വിപുലമായ കരാറില്‍ ഒപ്പുവെക്കാത്തതെന്ന പ്രചരണവും ശക്തമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഞാന്‍ വളരെയധികം ഇഷ്ടപ്പെടുന്നു. വിമാനത്താവളത്തിനും പരിപാടിയുടെ വേദിക്കുമിടയില്‍ 70 ലക്ഷം പേരുണ്ടാകുമെന്ന് മോദി പറഞ്ഞതായും ട്രംപ് കൂട്ടിച്ചേര്‍ത്തു.
അതേസമയം രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തുന്ന പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ് വിവിധ കമ്പനി മേധാവികളുമായി കൂടിക്കാഴ്ച്ചകള്‍ നടത്തിയേക്കും. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യുഎസിലേക്ക് വിദേശ നിക്ഷേപം നിക്ഷേപം ആകര്‍ഷിക്കുകയെന്നതാണ് ലക്ഷ്യം. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി, ഭാരതി എയര്‍ടെല്‍ ചെയര്മാന് സുനില്‍ മിത്തല്‍, ടാറ്റാ സണ്‍സ് ചെയര്മാന് എന്‍ ചന്ദ്രശേഖരന്, മഹീന്ദ്ര ഗ്രൂപ്പ് ചെയര്മാന് ആനന്ദ് മഹീന്ദ്ര, ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോ ചെയര്മാന് എ എം നായിക്, ബയോകോണ്‍ സിഎംഡി കിരണ്‍ മസുദാര്‍ഷാ തുടങ്ങിയ പ്രമുഖര്‍ക്കെല്ലാം ട്രംപിന്റെ ക്ഷണമുണ്ടെന്നാണ് റിപ്പോര്‍ട്ട്. യുഎസിലേക്ക് വിദേശ നിക്ഷേപം എത്തിക്കുക എന്നതാണ് ട്രംപിന്റെ കൂടിക്കാഴ്ച്ചയിലൂടെ ലക്ഷ്യമിടുന്നത്.
പ്രമുഖ ഉദ്യോഗസ്ഥരുമായും നയതന്ത്ര പ്രതിനിധികളുമായും ചര്‍ച്ചകള്‍ നടത്തിയേക്കും. ട്രംപിന് ഇന്ത്യ സന്ദര്‍ശനത്തിനായി വന്‍ സ്വീകരണമാണ് കേന്ദ്രസര്‍ക്കാര്‍ ഒരുക്കാന്‍ പോകുന്നത്. പ്രസിഡന്റ് ട്രംപിനൊപ്പം ഭാര്യ മിലാനിയയും ഇന്ത്യയിലെത്തും. ഡല്‍ഹിക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണപ്രകാരം അഹമ്മദാബാദും ട്രംപ് സന്ദര്‍ശിച്ചേക്കും. പുതിയ വ്യാപാര കറാറുമായി ബന്ധപ്പെട്ട അന്തിമ രൂപം പൂര്‍ത്തിയായെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ നല്കുന്ന സൂചനകള്‍. അതേസമയം ഏത് വിധത്തിലാകും ഇരുരാജ്യങ്ങളും തമ്മില്‍ വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാക്കുക എന്നത് വ്യക്തമല്ല. അമേരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തോടെ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുകയും ചെയ്തേക്കും.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍