News

പാകിസ്ഥാന്‍ കടുത്ത സാമ്പത്തിക പ്രതസിന്ധിയില്‍; ദുബായ് എക്‌സ്‌പോയില്‍ സര്‍ക്കാര്‍ ഭൂമി വിറ്റഴിച്ച് ഫണ്ട് കണ്ടെത്തും

കറാച്ചി: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് പാകിസ്ഥാന്‍ കടന്നുപോകുന്നത്.  ഭീകര പ്രവര്‍ത്തനങ്ങള്‍ പാക് സര്‍ക്കാര്‍ പിന്തുണ നല്‍കുന്നുണ്ടെന്ന ആരോപണം ശക്തമായത് മൂലം ആഗോള നിക്ഷേപകരെല്ലാം പാകിസ്ഥാനില്‍ നിന്ന്  പിന്‍മാറുന്ന അവസ്ഥയാണ് ഉണ്ടായിട്ടുള്ളത്. സര്‍ക്കാറിന്റെ പദ്ധതികള്‍ക്കാവശ്യമായ ഫണ്ട് പോലും കണ്ടെത്താന്‍ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്. അതേസമയം പാകിസ്ഥാന്റെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാഹരം കണ്ടെത്താന്‍ ഊര്‍ജിതമായ ശ്രമമാണ് പാകിസ്ഥാന്‍ ആരംഭിച്ചിട്ടുള്ളത്. 

സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി പാക്-സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതും ഉപയോഗിക്കാതെ കിടക്കുന്നതുമായി ഭൂമി ദുബായ് എക്‌സ്‌പോ 2020 ല്‍ വിറ്റവിക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പങ്കെടുത്ത യോഗത്തിലാണ് ഈ നിര്‍ണായക തീരുമാനം. 

ഉപയോഗിക്കാതെ കിടക്കുന്നതും, വില കൂടിയ ആസ്തികള്‍ വിറ്റഴിച്ചും വിദേശ നിക്ഷേപകരെ ദുബായ് എക്‌സ്‌പോയിലൂടെ ആകര്‍ഷിക്കുകയെന്നതാണ് പാകിസ്ഥാന്‍ ലക്ഷ്യമിടുന്നത്. പാകിസ്ഥാന്‍ ആഗോള നിക്ഷേപ കേന്ദ്രമാക്കി സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുകയെന്നതാണ് ലക്ഷ്യം.  വില്‍പ്പനയിലൂടെ ലഭിക്കുന്ന ഫണ്ടിലൂടെ സര്‍ക്കാര്‍ പാര്‍പ്പിടം, വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷണം തുടങ്ങിയ മേഖലകളില്‍ വിനിയോഗിക്കും. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ കീഴിലുള്ള ഉപയോഗിക്കാത്ത 32 ആസ്തികള്‍  തിരിച്ചറിഞ്ഞതായാണ് റിപ്പോര്‍ട്ട്. വിദേശ നിക്ഷേപകരെ ആകര്‍ഷിച്ചുകൊണ്ട് ഈ ആസ്തികളിലെല്ലാം പാക് സര്‍ക്കാര്‍ സ്വകാര്യവത്ക്കരണം ശക്തമാക്കാനുള്ള നീക്കമാണ് നടത്തുന്നത്.

Author

Related Articles