രാജ്യത്തെ പേയ്മെന്റ് ഗേറ്റ് വേ സ്ഥാപനങ്ങള്‍ നിരീക്ഷണത്തില്‍; കാരണം ഇതാണ്
ചൈനീസ് വാതുവെപ്പ് ആപ്പുകളിലേക്ക് പണം കൈമാറാന്‍ അനുവദിച്ചുവെന്ന ആരോപണത്തെതുടര്‍ന്ന് രാജ്യത്തെ പേയ്മെന്റ് ഗേറ്റ് വേ സ്ഥാപനങ്ങള്‍ നിരീക്ഷണത്തില്‍. നിരവധി ഇന്ത്യക്കാര്‍ ചൈനീസ് ആപ്പുകളില്‍ വാതുവെപ്പ് നടത്തുന്നുണ്ടെന്നും നികുതിവെട്ടിപ്പിന് കേമെന്‍ ദീപുകളിലേക്ക് പണംമാറ്റുന്നുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് നിരീക്ഷണം ഏര്‍പ്പെടുത്തിയത്.
ആപ്പിലേക്കോ, വാലറ്റിലേക്കോ പണംകൈമാറുന്നത് പേയ്മെന്റ് ഗേറ്റ് വേ വഴിയായതിനാലാണ് ഈ സ്ഥാപനങ്ങളില്‍ അന്വേഷണം ഊര്‍ജിതമാക്കിയത്. കള്ളപ്പണമിടപാടുതടയന്നതിന് വിദേശ വിനിമയ മാനേജുമെന്റ് ചട്ടം(ഫെമ)അനുസരിച്ച് ഇടപാട് പൂര്‍ത്തിയാക്കുന്നതിനുമുമ്പ് പേയ്മെന്റ് ഗേറ്റ് വേകള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
2002ല്‍ നിലവില്‍വന്ന കള്ളപ്പണമിടപാട് നിയമപ്രകാരം ഇതാദ്യമായാണ് പണംകൈമാറ്റ സ്ഥാപനങ്ങള്‍ക്കെതിരെ ഇഡി അന്വേഷണം നടത്തുന്നത്. നടപടിക്രമങ്ങള്‍ പാലിക്കാതെയും ശ്രദ്ധചെലുത്താതെയും സ്ഥാപനങ്ങള്‍ ചൈനീസ് ആപ്പുകള്‍ക്ക് പണംകൈമാറിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ചൈനീസ് വാതുവെപ്പ് കേസില്‍ ബെംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റാസോര്‍പേയുടെ പങ്കാണ് ഇഡി ഇപ്പോള്‍ അന്വേഷിക്കുന്നത്. കാഷ്ഫ്രീ, പേ ടിഎം, ബില്‍ഡെസ്ക്, ഇന്‍ഫിബീം അവന്യൂസ് തുടങ്ങിയ പേയ്മെന്റ് സ്ഥാപനങ്ങളില്‍ ഇഡി പരിശോധനനടത്തിയെങ്കിലും കൂടുതല്‍ തെളിവൊന്നും ലഭിച്ചിട്ടില്ല.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍