News

വലിയ ലക്ഷ്യവുമായി പേടിഎം ഓഹരി വിപണിയിലേക്ക്; 16,600 കോടി രൂപ സമാഹരിക്കും

പേടിഎമ്മിന്റെ മാതൃ കമ്പനിയായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സിന്റെ പ്രാരംഭ പബ്ലിക് ഓഫറിംഗിനായി (ഐപിഒ) 16,600 കോടി രൂപ വരെ കരട് പ്രോസ്പെക്ടസ് സമര്‍പ്പിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. പേടിഎമ്മിന്റെ ഐപിഒയില്‍ 8,300 കോടി ഡോളര്‍ വരെ പുതിയ ഇഷ്യു, 8,300 കോടി രൂപ യുടെ ഓഫര്‍ ഫോര്‍ സെയ്ല്‍ എന്നിവയായിരിക്കും ഉള്‍പ്പെടുക.

സോഫ്റ്റ്ബാങ്ക് പിന്തുണയുള്ള ഇന്ത്യന്‍ ഡിജിറ്റല്‍ പേയ്‌മെന്റ് സ്റ്റാര്‍ട്ടപ്പ് പേടിഎം 16,600 കോടി ഡോളര്‍ (2.23 ബില്യണ്‍ ഡോളര്‍) വരെയുള്ള ഓഹരി വില്‍പ്പനയ്ക്കായാണ് അപേക്ഷ നല്‍കിയത്. മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിക്ക് ഡ്രാഫ്റ്റ് സമര്‍പ്പിച്ചതായി വെള്ളിയാഴ്ച റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.ജെ പി മോര്‍ഗന്‍ ചേസ്, മോര്‍ഗന്‍ സ്റ്റാന്‍ലി, ഐസിഐസിഐ സെക്യൂരിറ്റീസ്, ഗോള്‍ഡ്മാന്‍ സാച്ച്സ്, ആക്സിസ് ക്യാപിറ്റല്‍, സിറ്റി, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയാണ് ഐപിഒയുടെ ബുക്കിംഗ് റണ്ണിംഗ് മാനേജര്‍മാര്‍.

ബെര്‍ക്ക്ഷെയര്‍ ഹാത്തവേ ഇന്‍ക്, ജപ്പാനിലെ സോഫ്റ്റ്ബാങ്ക്, ചൈനയുടെ ആന്റ് ഗ്രൂപ്പ് തുടങ്ങിയവര്‍ ഇന്‍വെസ്റ്റേഴ്സ് ആയുള്ള പേടിഎം ഐപിഓയില്‍ 8,300 കോടി ഡോളര്‍ വരെ പുതിയ ഇഷ്യു, 8,300 കോടി രൂപ യുടെ ഓഫര്‍ ഫോര്‍ സെയ്ല്‍ എന്നിവയായിരിക്കും ഉള്‍പ്പെടുക.ഐപിഒ വരുമാനം പേയ്‌മെന്റ് ഇക്കോസിസ്റ്റം ശക്തിപ്പെടുത്തുന്നതിനും പുതിയ ബിസിനസ്സ് സംരംഭങ്ങള്‍ക്കും ഏറ്റെടുക്കലുകള്‍ക്കുമായി ഉപയോഗിക്കുമെന്ന് വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള നോയിഡ ആസ്ഥാനമായുള്ള കമ്പനി അറിയിച്ചു.വണ്‍ 97 ല്‍ ഐപിഒയ്ക്ക് മുമ്പ് തന്നെ 7.2 ശതമാനം ഓഹരികള്‍ അലിബാബ ഡോട്ട് കോം സിംഗപ്പൂര്‍ കൈവശപ്പെടുത്തിയിട്ടുണ്ട്.

Author

Related Articles