Banking

പേടിഎമ്മില്‍ പ്രതിമാസം 400 ദശലക്ഷം ഇടപാടുകള്‍ നടക്കുന്നു; ട്രാന്‍സാക്ഷനുകളുടെ എണ്ണത്തില്‍ മൂന്നിരട്ടി വളര്‍ച്ച

ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ പെയ്‌മെന്റ്‌സ് കമ്പനിയായ പേടിഎം ഓരോ മാസവും 400 മില്ല്യന്‍ ഇടപാടുകള്‍ പ്രോസസ്സ് ചെയ്യുകയാണ്. ഏറ്റവും അടുത്ത എതിരാളിയേക്കാള്‍ അഞ്ച് മടങ്ങ്  വലുതാണിതെന്ന് പേടിഎം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ട്രാന്‍സാക്ഷനുകളുടെ എണ്ണത്തില്‍ മൂന്നിരട്ടിയാണ് വളര്‍ച്ച ഉണ്ടായത്. 

ഗതാഗതം, ഫുഡ് ഡെലിവറി, ഗെയിമിംഗ്, യാത്ര, ടെലികോം തുടങ്ങിയ വിപണികളില്‍ അതിവേഗം വളരുന്ന പേടിഎം പെയ്‌മെന്റ് ഗെയ്റ്റ് വേയിലൂടെ ഇടപാടുകള് കാര്യമായി വളര്‍ന്നു കൊണ്ടിരിക്കുകയാണെന്നും കമ്പനിയുടെ വക്താവ് പറഞ്ഞു. പേടിഎം പേയ്‌മെന്റ് ഗേറ്റ് വേ ബിസിനസ്സില്‍ PayU, Razorpay വളരെ വലുതാണ്. രാജ്യത്തിലെ ഏറ്റവും വലിയ പേയ്‌മെന്റ് പ്രോസസറുകളില്‍ ഒന്നാണ് പേ യു. 

മാസത്തില്‍ ഏകദേശം 20% വരെ പുതിയ വ്യാപാരികളെ റാസര്‍പേ ചേര്‍ക്കുന്നുണ്ട്.  അതിന്റെ പ്ലാറ്റ്‌ഫോമില് നിന്ന് ഗ്രോസ് പേയ്‌മെന്റുകളില് 15% വര്‍ധനവ്  കാണുകയും ചെയ്യുന്നു. പേയുവില്‍ പ്രതിമാസം 1.7 ബില്ല്യന്‍ ഡോളറും 12,000 കോടി ഇടപാടുകളും നടക്കുന്നുണ്ട്.

 

Author

Related Articles