News

ക്രിപ്റ്റോകറന്‍സി ഇടപാടുകള്‍ക്ക് കൂടുതല്‍ വിലക്ക്; പേടിഎം ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ ഇടപാടുകളില്‍ നിന്ന് പിന്മാറി

രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങളും പേയ്മന്റ് ബാങ്കുകളും ക്രിപ്റ്റോകറന്‍സി ഇടപാടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നു. ഐസിഐസിഐ ബാങ്കിനു പിന്നാലെ പേടിഎം പേയ്മെന്റ് ബാങ്കും വെള്ളിയാഴ്ച മുതല്‍ ഇടപാടുകള്‍ അനുവദിക്കില്ലെന്ന് ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്. ക്രിപ്റ്റോ കറന്‍സി എക്സ്ചേഞ്ചുകളുമായുള്ള എല്ലാ ഇടപാടുകളും നിര്‍ത്തിവെയ്ക്കുന്നതായാണ് പേടിഎം വ്യക്തമാക്കിയത്.

ആഗോള പണമിടപാടിന് വ്യാപകമായി ഉപയോഗിക്കുന്ന പേപാല്‍ പോലുള്ള കമ്പനികളും പിന്‍വാങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചുകളായ സെബ് പേ, വാസിര്‍എക്സ്, ബൈയുകോയിന്‍ എന്നിവയുമായുള്ള ഇടപാടുകള്‍ ഈയാഴ്ച തുടക്കത്തില്‍തന്നെ മിക്കവാറും ബാങ്കുകള്‍ അവസാനിപ്പിച്ചിരുന്നു.

ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചുകളുമായുള്ള ഇടപാടുകള്‍ നിര്‍ത്താന്‍ ആര്‍ബിഐ ധനകാര്യസ്ഥാപനങ്ങളോട് നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം, ബാങ്കുകളോടെ പേയ്മെന്റ് ഗേറ്റ് വേ കമ്പനികളോടോ ആര്‍ബിഐ രേഖാമൂലം ആവശ്യപ്പെട്ടിട്ടുമില്ല.

Author

Related Articles