വ്യാപാരികള്‍ക്ക് പുതിയ പേയ്മെന്റ് ഓഫ് സെയില്‍ ഡിവൈസുമായി പേടിഎം
വ്യാപാരികള്‍ക്ക് പേയ്മെന്റ് രീതി എളുപ്പമുള്ളതാക്കാന്‍ പുതിയ പേയ്മെന്റ് ഡിവൈസുമായി പേടിഎം. ആന്‍ഡ്രോയിഡ് പിഓഎസ് ഉപകരണമാണ് പുറത്തിറക്കിയിരിക്കുന്നത്. പേടിഎം വാലറ്റ്, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ്, എല്ലാ UPI ആപ്പുകള്‍ തുടങ്ങിയ പേയ്മെന്റുകള്‍ മുതല്‍ ഇഎംഐ ഓപ്ഷന് വരെയുള്ള എല്ലാ രീതികളും ഒറ്റ ഉപകരണത്തില്‍ സാധ്യമാകുമെന്നതാണ് ഇതി്ന്റെ പ്രത്യേകത.
ഇതൊരു ആന്‍ഡ്രോയ്ഡ് പിഒഎസ് ഉപകരണമാണ്. മറ്റ് പേയ്മെന്റ് രീതികള്‍ക്കൊപ്പം ഇതില്‍ റെസ്റ്റോറന്റ് മാനേജ്മെന്റ് എന്ന ഫീച്ചറും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഇതിലൂടെ ഓര്‍ഡര്‍ സ്വീകരിച്ച് അടുക്കളയിലേക്ക് നേരിട്ട് അലേര്‍ട്ട് കൊടുക്കാന്‍ സാധിക്കും. നിലവില്‍ ഐആര്‍ടിസി ട്രെയ്നുകളില്‍ ഭക്ഷണത്തിന് ബില്‍ ചെയ്യാന്‍ ഇത് ഉപയോഗിക്കുന്നുണ്ടെന്ന് പേടിഎം അവകാശപ്പെട്ടു.കഴിഞ്ഞ 18 മാസമായി ചെറുകിട ബിസിനസുകളുടെ ആവശ്യങ്ങളെക്കുറിച്ച് പഠിച്ചശേഷമാണ് തങ്ങള്‍ ഓള്-ഇന്‍-വണ്‍ POS ഡിവൈസ് അവതരിപ്പിച്ചിരിക്കുന്നതെന്ന് പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ്മ പറയുന്നു. ഡിജിറ്റല്‍ പേയ്മെന്റ് മേഖലയ്ക്ക് കൂടുതല്‍ സ്വീകാര്യത ലഭിക്കാന്‍ ഇത് കാരണമായേക്കും.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍