News

അന്താരാഷ്ട്ര എണ്ണ വിപണിയില്‍ സമ്മര്‍ദ്ദം ശക്തം; ഇന്ത്യയില്‍ പെട്രോള്‍-ഡീസല്‍ വിലയില്‍ വര്‍ധന

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്നതായി റിപ്പോര്‍ട്ട്. നടപ്പുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില. സൗദി അരാംകോയ്ക്ക് നേരെ ഹൂതി വിതര്‍ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ധന രാജ്യത്ത് കുതിച്ചുയരാന്‍ കാരണമായത്. അന്താരാഷ്ട്ര എണ്ണ വിപണിയിലും കൂടുതല്‍ സമ്മര്‍ദ്ദം നേരിടുന്നുണ്ടെന്നാണ് വിവരം. സെപ്റ്റംബര്‍ 15 വരെ പെട്രോള്‍ വില 75.55 രൂപയായിരുന്നു. 

എന്നാലിന്ന് 77.56 രൂപയിലേക്ക് എത്തിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ഡീസലിന്റെ വിലയിലും വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 70 രൂപയില്‍ ഇപ്പോള്‍ ഡീസല്‍ വലി 72 രൂപയിലേക്കെത്തിയെന്നാണ് കണക്കുകളിലൂടെ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. സൗദിയുടെ എണ്ണ ഉത്പ്പാദനത്തിലും ഭീമമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കാര്യങ്ങള്‍ കൂടുതല്‍ വശളാവുകയും അരാംകോയുടെ പ്രവര്‍ത്തനം പഴയ അവസ്ഥയിലേക്ക് കൊണ്ടുവരാനും വൈകിയാല്‍ എണ്ണ വില ഇന്ത്യയില്‍ 90 രൂപയ്ക്ക് മുകളിലേക്ക് എത്തുമെന്നാണ് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 

യുഎസ്-ചൈനാ വ്യാപാരാ തര്‍ക്കവും, ഇറാന്‍ അമേരിക്ക വാക് പോരും അന്താരാഷ്ട്ര എണ്ണ വിപണിയില്‍ കൂടുതല്‍ ആശങ്കകള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യ വാങ്ങുന്ന ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 63.38 ഡോളറാണേ് ഇന്നത്തെ വില. അരാകോയ്ക്ക് നേരെ ഹൂതി വിമതര്‍ നടത്തിയ ആക്രമണം മൂലം സൗദിയുടെ എണ്ണ ഉത്പ്പാദനം 57 ലക്ഷം ബാരലായി കുറക്കുകയും ചെയ്തിട്ടുണ്ട്. 

അതേസമയം സൗദി അറേബ്യ ആഗസ്റ്റില്‍ പ്രതിദിനം ആകെ ഉത്പ്പാദിപ്പിച്ച എണ്ണ ഏകദേശം 9.85 മില്യണ്‍ ബാരല്‍ എണ്ണയാണെന്നാണ് റിപ്പോര്‍ട്ട്. ആഗോള തലത്തില്‍ അടക്കം ഈ സാഹചര്യം മൂലം ഉത്പ്പാദനം അഞ്ച് ശതമാനത്തോളം കുറവ് വരികയും എണ്ണ വില ഏകദേശം  ബാരലിന് 10 ഡോളറിലധികം വില വര്‍ധിക്കുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് മുതല്‍ അന്താരാഷ്ട്ര തലത്തില്‍ എണ്ണ വില വര്‍ധിക്കുമെന്നാണ് സൂചന. അതേസമയം സൗദി കഴിഞ്ഞാല്‍ കൂടുതല്‍ എണ്ണ ഉത്പ്പാദനം നടത്തുന്ന രാഷ്ട്രം ഇറാനാണ്. ഇറാന്റെ എണ്ണ കയറ്റുമതിക്ക് നേരെ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധവും കൂടുതല്‍ പ്രതസന്ധികള്‍ സൃഷ്ടിക്കാന്‍ ഇടയാക്കിയേക്കും. 

Author

Related Articles