News

കത്തിക്കയറുന്ന പെട്രോള്‍ വില: ലിറ്ററിന് 85 രൂപ കടന്നു

ഇന്ന് ദേശീയ തലസ്ഥാനത്ത് പെട്രോള്‍ വില ലിറ്റര്‍ 85 രൂപ മറികടന്നു. തുടര്‍ച്ചയായ രണ്ടാം ദിവസവും നിരക്ക് ഉയര്‍ത്തിയതോടെ ഡീസല്‍ വിലയും റെക്കോര്‍ഡ് ഉയരത്തിലെത്തി. എണ്ണ വിപണന കമ്പനികളുടെ വില വിജ്ഞാപന പ്രകാരം ഇന്ന് പെട്രോള്‍, ഡീസല്‍ വിലകള്‍ ലിറ്ററിന് 25 പൈസ വീതം ഉയര്‍ത്തി.

ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 85.20 രൂപയിലും മുംബൈയില്‍ വില 91.80 രൂപയിലും എത്തി. ഡീസല്‍ നിരക്ക് ദേശീയ തലസ്ഥാനത്ത് ലിറ്ററിന് 75.38 രൂപയായി ഉയര്‍ന്നു. മുംബൈയില്‍ എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 82.13 രൂപയിലെത്തി. സംസ്ഥാനത്ത് ഡീസല്‍ വില സര്‍വകാല റെക്കോഡില്‍ എത്തി. കൊച്ചിയില്‍ പെട്രോളിന് ഇന്ന് 25 പൈസയും ഡീസലിന് 26 പൈസയും കൂടി. പെട്രോള്‍ വില 85.35 ഉം ഡീസല്‍ വില 79.50 രൂപയുമാണ്. തിരുവനന്തപുരത്ത് ഇന്നത്തെ പെട്രോള്‍ വില 87.28 ഉം ഡീസല്‍ വില 81.31 ഉം ആണ്.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ധന റീട്ടെയിലര്‍മാരായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ഐഒസി), ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എച്ച്പിസിഎല്‍) എന്നിവ ജനുവരി ആറിന് ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ദിവസേനയുള്ള വില പരിഷ്‌കരണം പുനരാരംഭിച്ചിരിക്കുന്നത്.

Author

Related Articles