News

യുപിഐ റീചാര്‍ജുകള്‍ക്ക് പ്രൊസസിങ് ഫീ ചുമത്താനൊരുങ്ങി ഫോണ്‍പേ

ന്യൂഡല്‍ഹി: യുപിഐ ഉപയോഗിച്ചുള്ള മൊബൈല്‍ റീചാര്‍ജുകള്‍ക്ക് പ്രൊസസിങ് ഫീ ചുമത്താനൊരുങ്ങി ഫോണ്‍പേ. ഇടപാടുകള്‍ക്ക് രണ്ട് രൂപ വരെയാണ് പ്രൊസസിങ് ഫീസ് ചുമത്തുക. 50 രൂപക്ക് മുകളിലുള്ള റീചാര്‍ജുകള്‍ക്കാണ് പ്രത്യേക ചാര്‍ജ് ചുമത്തുകയെന്നും ഫോണ്‍പേ അറിയിച്ചു. യുപിഐ അടിസ്ഥാനമാക്കിയുള്ള ഇടപാടുകള്‍ക്ക് പണം ചുമത്തുന്ന ആദ്യത്തെ കമ്പനിയാണ് ഫോണ്‍പേ. ഗൂഗിള്‍പേ, പേടിഎം തുടങ്ങിയ ആപുകളൊന്നും ഇടപാടുകള്‍ക്ക് പണം ചുമത്താന്‍ ആരംഭിച്ചിട്ടില്ല.

ചെറിയ തുകയുടെ ഇടപാടുകള്‍ക്ക് ട്രാന്‍സാക്ഷന്‍ ചാര്‍ജ് ചുമത്തില്ലെന്നും ഫോണ്‍പേ അറിയിച്ചു. 50 രൂപക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് ഒരു രൂപയും 100ന് മുകളിലുള്ളതിന് രണ്ട് രൂപയും ചാര്‍ജായി ഈടാക്കുമെന്നും ഫോണ്‍പേ വക്താവ് പറഞ്ഞു. 165 കോടി യുപിഐ ഇടപാടുകളാണ് ഫോണ്‍പേ സെപ്റ്റംബറില്‍ നടത്തിയത്. ആപ്പുകളിലൂടെ നടത്തുന്ന ഇടപാടുകളില്‍ 40 ശതമാനവും ഫോണ്‍പേ ഉപയോഗിച്ചാണ് നടത്തുന്നത്.

Author

Related Articles