യുഎന്‍ ജനറല്‍ അസംബ്ലിയില്‍ നരേന്ദ്ര മോദി പ്രസംഗിക്കും; ന്യൂയോര്‍ക്കില്‍ ഒരാഴ്ച്ച താമസിക്കുന്ന പ്രധാനമന്ത്രി മറ്റ് രാജ്യതലവന്മാരുമായി ചര്‍ച്ച നടത്തുമെന്നും സൂചന
യുണൈറ്റഡ് നേഷന്‍സിന്റെ വാര്‍ഷിക ഉന്നതതല ജനറല്‍ അസംബ്ലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കും. സെപ്റ്റംബര്‍ 27നാണ് മോദി അസംബ്ലിയെ അഭിസംബോധന ചെയ്യുന്നത്. ന്യൂയോര്‍ക്കില്‍ ഒരാഴ്ച്ച താമസിക്കുന്ന നരേന്ദ്ര മോദി ഉഭയ കക്ഷി, ബഹുമുഖ ഇടപെടലുകളുടെ ഒരു മുഖ്യ അജണ്ട നടപ്പിലാക്കുമെന്നും സൂചനയുണ്ട്. യുഎന്‍ ജനറല്‍ അസംബ്ലി പൊതു ചര്‍ച്ചയുടെ 74ാം സമ്മേളനമാണ് ഇപ്പോള്‍ നടക്കുന്നത്. സെപ്റ്റംബര്‍ 27ന് രാവിലെയാണ് മോദി പ്രസംഗം നടത്തുക.
2014ല്‍ പ്രധാനമന്ത്രിയായിരിക്കവേ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ലോക നേതാക്കള്‍ക്ക് മുന്പില് മോദി പ്രസംഗം നടത്തിയിരുന്നു. രണ്ടാം തവണ പ്രധാനമന്ത്രിയായതിന് പിന്നാലെ ആദ്യ തവണയാണ് മോദി യുഎന്‍ പൊതു സമ്മേളനത്തില്‍ പ്രസംഗിക്കുന്നത്. സെപ്റ്റംബര്‍ 27ന് തന്നെ പാക്കിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാനും യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പ്രസംഗിക്കും.
മോദിയുടെ പ്രസംഗത്തിന് പിന്നാലെയാകും ഇമ്രാന് ഖാന്റെ പ്രസംഗമെന്നാണ് സൂചന. 48 രാജ്യ തലവന്മാരും 30 വിദേശ മന്ത്രിമാരും അടക്കം ന്യൂയോര്‍ക്കില്‍ നടക്കുന്ന പൊതു ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നാണ് സൂചന. സെപ്റ്റംബര്‍ 24 മുതല്‍ 30 വരെയാണ് പൊതു ചര്‍ച്ച നടക്കുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍