വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള തീരുമാനം മെച്ചപ്പെട്ടതെന്ന് സിഐഐ
തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളം സ്വകാര്യമേഖലയ്ക്കു കൈമാറാനുള്ള തീരുമാനം മെച്ചപ്പെട്ട ഫ്ലൈറ്റ് കണക്റ്റിവിറ്റിക്കും വിമാനങ്ങളുടെ എണ്ണം കൂടുന്നതിനും സഹായിക്കുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി(സിഐഐ). സര്‍ക്കാര്‍ തീരുമാനം അഭിനന്ദനാര്‍ഹമാണെന്ന് സിഐഐ കേരളസ്റ്റേറ്റ് കൗണ്‍സില്‍ ചെയര്മാന് തോമസ് ജോണ്‍ മുത്തൂറ്റ് പറഞ്ഞു.
ഇതു കേരളത്തിന് ലോക ടൂറിസം ചാര്‍ട്ടുകളില്‍ ശക്തമായ സാന്നിധ്യം ഉറപ്പാക്കുകയും തിരുവനന്തപുരം വിമാനത്താവളത്തെ ശരിയായ രാജ്യാന്തര നിലവാരത്തില്‍ ഉയര്‍ത്താന്‍ സഹായിക്കുകയും ചെയ്യും. ഉപഭോക്തൃ ഫീസ് ഈടാക്കുന്നതിലൂടെ വിമാനത്താവളത്തെ മികച്ചതാക്കാം. സംസ്ഥാനത്തിന്റെ വരുമാനം ഗണ്യമായി വര്‍ധിക്കും. ഇതു സാമ്പത്തിക വികസനത്തെ പ്രോത്സാഹിപ്പിക്കുമെന്നും സിഐഐ അംഗങ്ങളായ വി.കെ.മാത്യൂസ്, ടോണി തോമസ്, ഇ.എം.നജീബ്, ജി.വിജയരാഘവന്, രഘു ചന്ദ്രന് നായര്‍, ഡോ.എം.ഐ.സഹാദുല്ല എന്നിവര്‍ പറഞ്ഞു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍