ന്യൂയോര്‍ക്കില്‍ പുതിയ ബിസിനസ് സംരംഭവുമായി പ്രിയങ്ക ചോപ്ര; ഇന്ത്യന്‍ വിഭവങ്ങളുമായി 'സോന'
ന്യൂയോര്‍ക്ക്: ബോളിവുഡ് സൂപ്പര്‍താരം പ്രിയങ്ക ചോപ്ര തന്റെ ജീവിതത്തില്‍ ഒരു പുതിയ അധ്യായം കൂടി തുറന്നിരിക്കുകയാണ്. നടി-എഴുത്തുകാരിയും ഗായികയും നിര്‍മ്മാതാവും ഇപ്പോള്‍ ന്യൂയോര്‍ക്കില്‍ സോന എന്ന ഇന്ത്യന്‍ റെസ്റ്റോറന്റ് ആരംഭിച്ചിരിക്കുകയാണ്. ഇന്ത്യന്‍ വിഭവങ്ങളായിരിക്കും സോന എന്ന റെസ്റ്റോറന്റില്‍ കൂടുതലായി വിളമ്പുക. ഇന്‍സ്റ്റ് ഗ്രാം പോസ്റ്റിലൂടെയാണ് നടി തന്റെ പുതിയ സംരഭത്തെ കുറിച്ച് ലോകത്തെ അറിയിച്ചത്.
ഷെഫ് ഹരിനായിക്കിന്റെ നേതൃത്വത്തിലായിരിക്കും സോന പ്രവര്‍ത്തിക്കുകയെന്ന് പ്രിയങ്ക ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു. ന്യൂയോര്‍ക്ക് നഗരത്തിലെ ഏറ്റവും പുതിയ റെസ്റ്റോറന്റ് നിങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്നതിന്റെ ത്രില്ലിലാണ്. ഇന്ത്യന്‍ ഭക്ഷണത്തോടുള്ള എന്റെ സ്നേഹമാണിതെന്ന് പ്രിയങ്ക പോസ്റ്റില്‍ പറയുന്നു.
ഭര്‍ത്താവ് നിക്കിനൊപ്പം ഭക്ഷണ ശാലയ്ക്ക് സമീപത്തുള്ള പൂജ ചിത്രങ്ങളും പ്രിയങ്ക പങ്കുവച്ചിട്ടുണ്ട്. ഈ മാസം അവസാനമാണ് സോന ന്യൂയോര്‍ക്കില്‍ പ്രവര്‍ത്തനം ആരംഭിക്കുക. ഹോട്ടല്‍ ശൃംഖലയുടെ ഉടമയായ മനീഷ് ഗോയലാണ് സോന ആരംഭിക്കുന്നതില്‍ പ്രിയങ്കയുടെ പങ്കാളി. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അനോമാലി എന്ന പേരില്‍ കേശ സംരക്ഷണ ബ്രാന്‍ഡിനും പ്രിയങ്ക ചോപ്ര തുടക്കം കുറിച്ചിരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍