ഇന്ത്യന്‍ റെയില്‍വെയും നഷ്ടത്തിലേക്കോ? ടിക്കറ്റ് നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍; വന്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപപനങ്ങളും നഷ്ടത്തിലേക്ക് വഴുതി വീഴുന്നോ?
ന്യൂഡല്‍ഹി: റെയില്‍വെ ടിക്കറ്റ് നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തിയേക്കും. കിലോ മീറ്ററിന് അഞ്ച് പൈസ മുതല്‍ 40 പൈസ വരെ വര്‍ധിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാറിന്റെ നീക്കം. എസി. അണ്‍റിസര്‍വഡ്, സീസണ് ടിക്കറ്റ് എന്നീ കാറ്റഗറിയിലുള്ള വിഭാഗങ്ങളിലുള്ള ടിക്കറ്റുകളില്‍ വര്‍ധിപ്പിച്ചേക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്ത് മാ്ന്ദ്യം ശക്തമായ തിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ റെയില്‍വെ ടിക്കറ്റുകളില്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ ആലോചന നടത്തുന്നത്. അതേസമയം നിരക്കില്‍ വര്‍ധനവ് വരുത്താന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അനുമതി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം ചരക്ക് നീക്കത്തില്‍ നിന്നും ഇന്ത്യന്‍ റെയില്‍വേയുടെ വരുമാനം ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള ഏഴ് മാസത്തിനിടെ 19,412 കോടി കുറഞ്ഞിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. പ്രതീക്ഷിച്ചതിലും കുറഞ്ഞ വളര്‍ച്ചാ നിരക്കിന് പുറമെ, യാത്രാ നിരക്കില്‍ നിന്നുള്ള വരുമാനത്തിലും കുറവ് വന്നു. പ്രതീക്ഷിച്ചത് 1.18 ലക്ഷം കോടിയുടെ വരുമാനമായിരുന്നെങ്കിലും കിട്ടിയത് 99,223 കോടി രൂപയായി ചുരുങ്ങിയെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ കമ്പനിയായ ഇന്ത്യന്‍ റെയില്‍വെ വലിയ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. റെയില്‍വെയുടെ സാമ്പത്തിക സ്ഥിതിയുമായി ബന്ധപ്പെട്ട കണക്കുകള്‍ പ്രകാരം കംപ്ട്രോളര്‍ ആന്‍ഡ് ആഡിറ്റര്‍ ജനറല്‍ (സിഎജി) ആണ് ഇക്കാര്യം വ്യക്തമാക്കി കൊണ്ടുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇന്ത്യന്‍ റെയില്‍വെയുടെ പ്രവര്‍ത്തന അനുപാതം ഓപ്പറേഷന് റേഷ്യോ പത്ത് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കെത്തി. ഓപ്പറേറ്റിങ് റേഷ്യോ 98.44 ലേക്കെത്തിയെന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച്ച പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം വരുമാനവും ചിലവും, പ്രവര്‍ത്തനവും, അടിസ്ഥാനപ്പെടുത്തിയുള്ള കണക്കുകളാണ് ഓപ്പറേഷന് റേഷ്യോ. 100 രൂപ വരുമാനമാണ് റെയില്‍വെയ്ക്ക് ഒരു ഉപഭോക്താവില്‍ നിന്ന് ലഭിക്കുന്നതെങ്കില്‍ 98.44 രൂപയോളം ചിലവഴിക്കേണ്ട അവസ്ഥയാണുള്ളത്. ഈ കണ്ക്കുകള് വഴി സൂചിപ്പിക്കുന്നതത് റെയില്‍വെയുടെ മോശം സ്ഥിതിയെ പറ്റിയാണ്. റെയില്‍വെ കൂടുതല്‍ സാമ്പത്തിക അച്ചടക്കം പാലിക്കേണ്ട അവസ്ഥയിലേക്കെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്.
റെയില്‍വെയുടെ വരുമാനത്തിലടക്കം വന്‍ ഇടിവ് വന്നിട്ടുണ്ടെന്നാണ് കണക്കുകള്‍ പ്രകാരം ചൂണ്ടിക്കാട്ടുന്നത്. റെയില്‍വെയുടെ വരുമാനത്തില്‍ മാത്രം 67 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2017-2018 സാമ്പത്തിക വര്‍ഷത്തില്‍ റെയില്‍വെയുടെ ആകെ വരുമാനം 1,665.61 കോടി രൂപയോളം ആണ്. അതേസമയം 2016-2017 സാമ്പത്തിക വര്‍ഷത്തില്‍ റെയില്‍വെയുടെ ആകെ വരുമാനം 4,913.00 കോടി രൂപയോളം ആണ്. വരുമാന വിഹിതത്തില്‍ ഭീമമായ ഇടിവാണ് ആകെ രേഖപ്പെടുത്തിയതെന്നാണ് കണക്കുകള്‍ വഴി ചൂണ്ടിക്കാട്ടുന്നത്. അതേസമയം എന്‍പിടിസി ആന്‍ഡ് ആര്‍സിഒന്‍ എന്നിവയുടെ ചരക്കുകൂലിയിനത്തില്‍ റെയില്‍വെയ്ക്ക് ലഭിച്ച മുന്‍കൂര്‍ തുക കൂടി ഇല്ലായിരരുന്നെങ്കില്‍ റെയില്‍വെക്ക് ഭീമമായ നഷ്ടം വരുമായിരുന്നു. ഏകദേശം 5,676.29 കോടി രൂപയോളം വരുന്ന നഷ്ടമാണ് ഉണ്ടാവുക.
റെയില്‍വെയുടെ ഇപ്പോഴത്ത സ്ഥിതി
ഇന്ത്യന്‍ റെയില്‍വെയില്‍ നിലവില്‍ സ്വകാര്യവത്ക്കരണം ശക്തമാക്കാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിട്ടുള്ളത്. നിലവില്‍ ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ക്ക് ഭീമമായ തുക കണ്ടെത്താനാകാതെ പ്രതിസന്ധി അഭിമുഖീകരിക്കുകയാണ് ഇ്ന്ത്യന്‍ റെയില്‍വെ. റെയില്‍വെ ചരക്ക് ഗതാഗതത്തിന് ലഭിക്കുന്ന ഭീമമായ തുകയില്‍ നിന്ന് 95 ശതമാനവും തുക യാത്രാ സര്‍വീസുകളിലുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് വേണ്ടിയാണ് ചിലവഴിക്കുന്നത്. ഇന്ത്യന്‍ റെയില്‍വെ നിലവില്‍ വലിയ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്നണ്ടെന്നാണ് സിഎജി റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍