നേട്ടമുണ്ടാകുമെന്ന വിശ്വാസത്തോടെ രാകേഷ് ജുന്‍ജുന്‍വാല നിക്ഷേപം തുടരുന്ന ഓഹരി ഇതാണ്; അറിയാം
ഇന്ത്യയുടെ വാറന്‍ ബഫറ്റ് എന്ന വിളിപ്പേരുള്ള പ്രമുഖ ഓഹരി നിക്ഷേപകന്, രാകേഷ് ജുന്‍ജുന്‍വാല തന്റെ പോര്‍ട്ടിഫോളിയോയിലെ ചില കമ്പനികളില്‍ താല്‍പ്പര്യം കുറച്ചെങ്കിലും ഇപ്പോഴും നേട്ടമുണ്ടാകുമെന്ന വിശ്വാസത്തോടെ നിക്ഷേപം തുടരുന്ന ഓട്ടോ ഓഹരിയാണ് ടാറ്റ മോട്ടോഴ്സ്. പോര്‍ട്ട്ഫോളിയോയിലെ കമ്പനികളില്‍ മാറ്റങ്ങള്‍ കൊണ്ടുവരുമ്പോഴും ടാറ്റ മോട്ടോഴ്സിലുള്ള തന്റെ വിശ്വാസം ജുന്‍ജുന്‍വാല കൈവെടിയുന്നില്ല.കോവിഡ് വ്യാപനം രാജ്യത്ത് രൂക്ഷമായി തുടരുമ്പോഴും ഓഹരി വിപണി വിദഗ്ധര്‍ ടാറ്റ മോട്ടോഴ്സിന് 'BUY' ടാഗാണ് നല്‍കുന്നത്. ഷോര്‍ട്ട് ടേം, മീഡിയം ടേം കാലയളവില്‍ ടാറ്റ മോട്ടോഴ്സ് നിക്ഷേപ യോഗ്യമായ ഓഹരി തന്നെയാണ് വിദഗ്ധര്‍ പറയുന്നു.
കോവിഡ് വ്യാപനം മൂലമുണ്ടായിരിക്കുന്ന പ്രതിസന്ധികള്‍ നിലവില്‍ ടാറ്റ മോട്ടോഴ്സ് ഓഹരിയില്‍ പ്രതിഫലിച്ചുകഴിഞ്ഞുവെന്നും, കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാകുമ്പോള്‍ ടാറ്റ ഗ്രൂപ്പില്‍ നിന്നുള്ള ഈ ഓട്ടോ വമ്പന്‍ കുതിപ്പ് തുടരുമെന്നുമാണ് വിദഗ്ധരുടെ നിഗമനം. ടാറ്റ മോട്ടോഴ്സിന്റെ ഓഹരി വിലയില്‍ കുറച്ചുകൂടി തിരുത്തല്‍ വരാനിടയുണ്ടെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. എന്നിരുന്നാലും മീഡിയം ടേമില്‍ നിക്ഷേപകര്‍ക്ക് നേട്ടം ടാറ്റ മോട്ടോഴ്സ് സമ്മാനിക്കുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍