News

ഇന്ത്യയുടെ സ്വര്‍ണശേഖരം വന്‍തോതില്‍ വര്‍ധിപ്പിച്ച് ആര്‍ബിഐ; 700 ടണ്‍ പിന്നിട്ടു

ഗോള്‍ഡ് റിസര്‍വ് വന്‍തോതില്‍ വര്‍ധിപ്പിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). 2021 കലണ്ടര്‍ വര്‍ഷത്തെ ആദ്യ പകുതിയില്‍ മാത്രം ആര്‍ബിഐ സ്വര്‍ണശേഖരത്തിലേക്ക് ചേര്‍ത്തത് 29 ടണ്‍ സ്വര്‍ണം. 2018 ല്‍ 558.1 ആയിരുന്ന കേന്ദ്ര ബാങ്കിന്റെ ഗോള്‍ഡ് റിസര്‍വ് ഈ ജൂണില്‍ 705.6 ടണ്‍ കടന്നു. ആദ്യമായാണ് ഇന്ത്യയുടെ സ്വര്‍ണശേഖരം 700 ടണ്‍ പിന്നിടുന്നത്.

വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിന്റെ കണക്കുപ്രകാരം 2021 ജൂണില്‍ ലോകത്തിലെ എല്ലാ കേന്ദ്ര ബാങ്കുകളും കൂടെ വാങ്ങിയത് 32 ടണ്‍ സ്വര്‍ണമാണ്. ഇതില്‍ 30ശതമാനത്തോളം ഇന്ത്യയുടെ വിഹിതമാണ്. 2009 നവംബറിനുശേഷം ഏറെക്കാലം കഴിഞ്ഞ് 2018 മാര്‍ച്ചിലാണ് ആര്‍ബിഐ സ്വര്‍ണംവാങ്ങിയത്. 2.2 ടണ്‍ മാത്രമായിരുന്നു അത്. എന്നാല്‍ ഇത്തവണ 29.2 ശതമാനത്തോളം സ്വര്‍ണം വാങ്ങുമ്പോള്‍ ആര്‍ബിഐയുടെ സ്വര്‍ണശഖരം 705.6 എന്ന റെക്കോര്‍ഡ് നമ്പര്‍ ഭേദിച്ച് മുന്നോട്ട് പോകുന്നു.

Author

Related Articles