News

പണനയ അവലോകന യോഗത്തിനു തുടക്കമായി; അടിസ്ഥാന നിരക്കുകളില്‍ മാറ്റമുണ്ടായേക്കില്ല

മുംബൈ: കോവിഡ് രണ്ടാം തരംഗവും ഉയരുന്ന പണപ്പെരുപ്പവും സമ്പദ് വ്യവസ്ഥയെ പ്രതിസന്ധിയിലാക്കിയിരിക്കുന്ന സാഹചര്യത്തില്‍ റിസര്‍വ് ബാങ്കിന്റെ ജൂണിലെ പണവായ്പാനയ അവലോകന യോഗത്തിനു തുടക്കമായി. അടിസ്ഥാന നിരക്കുകളില്‍ ഇത്തവണയും മാറ്റമുണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അതേസമയം, രണ്ടാം കോവിഡ് തരംഗം കമ്പനികളിലും ചെറുകിട സംരംഭങ്ങളിലും സൃഷ്ടിച്ച ആഘാതത്തില്‍ അയവു വരുത്താന്‍ ആര്‍.ബി.ഐ. പുതിയനടപടികള്‍ പ്രഖ്യാപിക്കുമോ എന്നത് കാത്തിരിക്കുകയാണ് വ്യവസായ ലോകം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ജിഡിപി വളര്‍ച്ചാ ഇടിവ് പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ കുറവായത് ആശ്വാസം നല്‍കുന്നതാണ്. 2021 - 22 സാമ്പത്തിക വര്‍ഷത്തെ പണവായ്പാനയം സാമ്പത്തിക വിവിധമേഖലകളിലെ സാഹചര്യങ്ങള്‍ വിലയിരുത്തിയായിരിക്കുമെന്ന് കഴിഞ്ഞയാഴ്ച പുറത്തിറക്കിയ ആര്‍.ബി.ഐ.യുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

Author

Related Articles