Banking

ഡോ. റാബി എന്‍ മിശ്ര റിസര്‍വ് ബാങ്കിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടറായി ചുമതലയേല്‍ക്കും

ഡോ.റാബി എന്‍ മിശ്ര റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) എക്‌സിക്യൂട്ടീവ് ഡയറക്ടറായി ചുമതലയേല്‍ക്കും. റിസ്‌ക് മാനേജ്‌മെന്റ് വിഭാഗത്തിലെ പ്രിന്‍സിപ്പള്‍ ജനറല്‍ മാമേജരായാണ് നേരത്തെ റാബി എന്‍ മിശ്ര പ്രവര്‍ത്തിച്ചത്. റാബി എന്‍ മിശ്ര എന്‍ബിഎഫ്‌സി സ്ഥാപനങ്ങളുടെയും, സഹകരണ ബാങ്കിംഗ് മേഖലകളുടെയും  ചുമതലയാണ് നിര്‍വഹിക്കുക. 

സാമ്പത്തിക മേഖലയില്‍ 30 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമാണ് റാബി എന്‍ മിശ്രയ്ക്കുള്ളത്. സാമ്പത്തിക മേഖലയെ പറ്റിയുള്ള നിരീക്ഷണങ്ങളും, ഗവേഷണ പ്രബന്ധവും അദ്ദേഹം രചിച്ചുട്ടുണ്ടെന്നാണ് വിവരം. സാമ്പത്തിക മേഖലയെ പറ്റിയുള്ള പുസ്തകം പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ഡോ.റാബി എന്‍ മിശ്ര.

 

Author

Related Articles